കൽപ്പറ്റ:സർവീസിൽ നിന്നും വിരമിക്കുന്ന
കുടുംബശ്രീ മിഷന്റെ വയനാട് ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യന് കുടുംബശ്രീ ജൻഡർ വികസന വിഭാഗം, സ്നേഹിത, എഫ് എൻ എച്ച്, ഡബ്ലിയു വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ആരോഗ്യ വകുപ്പ് എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ. എം മുസ്തഫ്,കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് കൊ ഓർഡിനേറ്റർമാരായ സെലീന വി.എം, റജീന വി. കെ, ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്