26കാരൻ ഇൻസ്റ്റാഗ്രാം കാമുകിയെ കൊലപ്പെടുത്തിയത് അവർക്ക് 52 വയസ്സുണ്ടെന്നും നാല് കുട്ടികളുടെ അമ്മയാണെന്നും തിരിച്ചറിഞ്ഞതോടെ; ഇൻസ്റ്റയിൽ ഫിൽട്ടർ ഇട്ട് തന്നെ പറ്റിച്ചതാണെന്നും വിശദീകരണം: ക്രൂര കൊലപാതകത്തിന്റെ വിശദാംശങ്ങൾ

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി.ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം.നാലു കുട്ടികളുടെ അമ്മയായ സ്ത്രീ പ്രായം കുറച്ച്‌ കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച്‌ തന്നെ പറ്റിക്കുകയായിരുന്നുവെന്നും വിവാഹത്തിന് തടസ്സമായത് ഇതാണെന്നും യുവാവ് പറഞ്ഞു.

ഓഗസ്റ്റ് 11-നാണ് മെയിന്‍പുരിയിലെ കര്‍പ്പാരി ഗ്രാമത്തില്‍ അജ്ഞാതയായ ഒരു സ്ത്രീയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.കാണാതായവരെ സംബന്ധിച്ച്‌ എവിടെയെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍തേടി. അന്വേഷണത്തിനൊടുവില്‍, സ്ത്രീ ഫറൂഖാബാദ് സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കൊലപാതകം നടത്തിയ ആളെയും തിരിച്ചറിഞ്ഞു. പ്രതിയായ അരുണ്‍ രജ്പുതിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 52-കാരിയെ പരിചയപ്പെട്ടതെന്നും ഒന്നര വര്‍ഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും അയാള്‍ പോലീസിനോട് പറഞ്ഞതായി മെയിന്‍പുരി എസ്പി അരുണ്‍കുമാര്‍ സിങ് പറഞ്ഞു.ഇന്‍സ്റ്റയിലെ പരിചയത്തിന് ശേഷം രണ്ട് മാസം മുന്‍പാണ് ഇരുവരും ഫോണ്‍ നമ്ബറുകള്‍ കൈമാറിയത്. തുടര്‍ന്ന് ഫോണിലൂടെ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. ഇതിനിടെ ഇരുവരും പലതവണ നേരില്‍ കാണുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 11-ന് സ്ത്രീ രജ്പുതിനെ കാണുന്നതിനായി ഫറൂഖാബാദില്‍ നിന്ന് മെയിന്‍പുരിയിലേക്ക് എത്തി.

കുറച്ചുകാലമായി ഇവര്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അന്നും ആ വിഷയം സംസാരിച്ചുവെന്നും അരുണ്‍ രജ്പുത് പറഞ്ഞു. ഇതിനിടെ 52-കാരി അരുണിന് ഏകദേശം 1.5 ലക്ഷം രൂപ കടമായി നല്‍കിയിരുന്നു, ആ പണം തിരികെ നല്‍കാനും ആവശ്യപ്പെടുകയുണ്ടായി.വിവാഹ ആവശ്യവും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതോടെ സ്ത്രീയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അവര്‍ ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

സിം കാര്‍ഡ് ഉപേക്ഷിച്ച ശേഷം യുവാവ് ഈ സ്ത്രീയുടെ ഫോണ്‍ കൈക്കലാക്കുകയും ചെയ്തു. ‘ഞങ്ങള്‍ ഫോണുകള്‍ കണ്ടെടുക്കുകയും ഇരുവരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്തു. യുവതിയുടെ കൊലപാതകത്തിന് രജ്പുതിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്’ പോലീസ് പറഞ്ഞു.കൊലപാതകത്തില്‍ സ്ത്രീയുടെ പ്രായത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്ന ചോദ്യത്തിന് മെയിന്‍പുരി എസ്പി ഇങ്ങനെ മറുപടി നല്‍കി, ‘പ്രായം കുറച്ച്‌ കാണിക്കുന്നതിനായി സ്ത്രീ ഇന്‍സ്റ്റാഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ചിരുന്നതായി പ്രതി പറഞ്ഞിട്ടുണ്ട്. ആദ്യമായി നേരില്‍ കണ്ടപ്പോഴാണ് അവളുടെ യഥാര്‍ത്ഥ പ്രായം അയാള്‍ മനസ്സിലാക്കിയത്. അവര്‍ വിവാഹിതയും നാലു കുട്ടികളുടെ അമ്മയുമായിരുന്നു. ഈ കാരണങ്ങള്‍കൊണ്ടാണ് അവളെ വിവാഹം കഴിക്കാന്‍ അയാള്‍ തയ്യാറാകാതിരുന്നത്’.

പൊടുന്നനെയുള്ള ഹൃദയാഘാതം, ഒരു മണിക്കൂറിനുള്ളിൽ ജീവനെടുക്കും! കാരണമറിയാം

വ്യായാമമോ കായികാഭ്യാസമോ ചെയ്യുമ്പോൾ അപ്രതീക്ഷിതമായിട്ടാകും ഹൃദയാഘാതം സംഭവിക്കുക. ഒരു മണിക്കൂറിനുള്ളിൽ തന്നെ മരണവും സംഭവിക്കാം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം അവസ്ഥകളിൽ നിന്നും രക്ഷപ്പെടാമെന്ന് വിശദീകരിക്കുകയാണ് വിജയവാഡാ മണിപ്പാൽ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്

കരുണയും സ്നേഹവും ഉയർത്തിപ്പിടിച്ച് ഇന്ന് നബിദിനം

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സ്മരണ പുതുക്കി ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. ഇസ്ലാമിന്റെ കരുണയും മനുഷ്യ സ്നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ദിനമായാണ് നബിദിനം കൊണ്ടാടുന്നത്. അറബി മാസം റബീഉല്‍ അവ്വല്‍ 12-ന് ആണ് പ്രവാചകന്‍

ജിഎസ്ടി നിരക്കിലെ കുറവ് ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കും; കമ്പനികള്‍ വില കൂട്ടരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയുമ്പോള്‍ കമ്പനികള്‍ വിലകൂട്ടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജിഎസ്ടി നികുതി പരിഷ്‌കരണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. 30 മുതല്‍

ഐപിഎൽ പ്രേമികൾക്ക് എട്ടിന്റെ പണി! ടിക്കറ്റിന്റെ ജിഎസ്ടി വർധിച്ചു.

ഐപിഎൽ ആരാധകർക്ക് വമ്പൻ തിരിച്ചടിയാണ് പുതിയ ടാക്‌സ് നയം മൂലം ലഭിച്ചിരിക്കുന്നത്. പുതിയ നയപ്രകാരം ഐപിഎൽ ടിക്കറ്റുകൾക്ക് വിലവർധിക്കും. പ്രീമിയം സ്‌പോർട്ടിങ് ഇവന്റുകളുടെ ടിക്കറ്റുകൾക്ക് ഇനിമുതൽ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.

കൽപ്പറ്റയിൽ ശേഷിവികസന പരിശീലനം സംഘടിപ്പിച്ചു.

കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ജൻഡർ വികസന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാർക്കും റിസോഴ്സ് പേഴ്സൺമാർക്കും ശേഷി വികസന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്

ചെന്നലോട് അക്ഷയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ചെന്നലോട്: നവീകരിച്ച അക്ഷയ കേന്ദ്രം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. അക്ഷയ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.