സിനിമയിൽ അഭിനയിക്കാൻ പ്രതിഫലം മൂന്നു കോടി വരെ; ഉദ്ഘാടനങ്ങൾക്ക് ഒരുകോടി: ആർക്കും വ്യക്തതയില്ലെങ്കിലും മഞ്ജുവാര്യരുടെ പ്രതിഫല കണക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ…

ടെലിവിഷൻ തുറന്നാല്‍, സോഷ്യല്‍ മീഡിയ തുറന്നാല്‍ ഒക്കെയും മഞ്ജു വാര്യരും മൈ ജി പരസ്യചിത്രങ്ങളും ആണ്. ഒരുപക്ഷേ ഒരു പരസ്യചിത്രത്തിന് വേണ്ടി മഞ്ജുവിന്റെ മുഖം ദിവസങ്ങളോളം സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവുക കല്യാണ്‍ പരസ്യത്തിലാകും.തിരിച്ചുവരവിന്റെ പാതയില്‍ ഗുരുവായൂരിലെ അരങ്ങേറ്റവും കല്യാണ്‍ പരസ്യചിത്രവും ആണ് അന്ന് മഞ്ജുവിനെ കാമറയ്ക്ക് മുൻപിലേക്ക് എത്തിച്ചത്. പിന്നീട് കിച്ചണ്‍ ട്രെഷേഴ്സിന്റെയും കല്യാണിന്റെ മുഖവും ആയി മഞ്ജു മാറി.

അന്നൊക്കെ പരസ്യ ചിത്രങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ ആണ് വരുമാനം ആയി താരം നേടിയത് അമിതാഭ് ബച്ചന്റെ മകളായി സ്‌ക്രീനില്‍ നിറഞ്ഞപ്പോള്‍ വർഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയ നായികയെ കണ്ട സന്തോഷം ആയിരുന്നു മലയാളികള്‍ക്ക്.ഹൌ ഓള്‍ഡ് ആർ യു സിനിമയിലൂടെ രണ്ടാം ഇന്നിംഗ്സ് നടത്തിയ മഞ്ജു മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങി. രജനിക്കും അജിത്തിനും ഒപ്പമെല്ലാം തിളങ്ങിയ മഞ്ജുവിന് പിന്നെ തിരിഞ്ഞു നോക്കേണ്ട വന്നിട്ടില്ല.

ഇന്ന് പ്രമുഖ ജ്യൂലറി ഗ്രൂപ്പിന്റെയും ബ്രാൻഡ് അംബാസിഡർ ആയി മാറിയ മഞ്ജു കേരള സർക്കാരിന്റെ പരസ്യങ്ങളിലും അഭിനയിച്ചു പോരുന്നു. ടെലിവിഷൻ പരസ്യദാതാക്കളുടെ ചിത്രങ്ങളില്‍ മിക്കതിലും പ്രത്യക്ഷപ്പെടുന്ന മഞ്ജു ഇത്തരം ചിത്രങ്ങളില്‍ നിന്ന് മാത്രമായി ലക്ഷങ്ങള്‍ ആണ് സമ്ബാദിക്കുന്നത്. ഒരു കോടിക്ക് അടുത്താണ് താരത്തിന്റെ പ്രതിഫല തുക എന്നാണ് റിപ്പോർട്ടുകള്‍.

‘മൈ ജി ഓണം മാസ് ഓണം’ , ബിഗ് ബോസ് മത്സരാർത്ഥികള്ക്കും ആവേശകടല്‍ ആണ് നല്‍കിയത്. പുതിയ ഷോറൂമുകളുടെ എല്ലാം ബ്രാൻഡ് അംബാസിഡർ ആയി എത്തുന്നത് മഞ്ജുവാണ്. ഉദ്‌ഘാടന വേദികളിലും സജീവമായ മഞ്ജു കോടികള്‍ ആണ് രണ്ടാം വരവില്‍ നേടിയത്.വേട്ടയ്യനിലും, എമ്ബുരാനിലും തുനിവിലും കോടികള്‍ സാലറി വാങ്ങിയ മഞ്ജുവിന് നിരവധി ലക്ഷ്യൂറിയസ് വാഹനങ്ങളും സ്വന്തമായുണ്ട്. മിനി കൂപ്പറും റേഞ്ച് റോവറും സ്വന്തമായുള്ള മഞ്ജു BMW ന്യൂ വേർഷൻ ബൈക്കും സ്വന്തമാക്കിയത് ഈ അടുത്താണ്.

അസുരൻ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ. രണ്ടാം വരവ് അജിത്ത് ചിത്രം തുനിവിലൂടെ ഈ ചിത്രങ്ങളില്‍ കോടികള്‍ ആണ് മഞ്ജു കൈപറ്റിയതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹിയുടെ പേര് മാറ്റണമെന്ന് വിഎച്ച്പി, പുതിയ പേരും നിര്‍ദ്ദേശിച്ചു; കേന്ദ്രസര്‍ക്കാരിന് കത്ത്

രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’ എന്ന് പേര് മാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). പേര് മാറ്റം ആവശ്യപ്പെട്ട് വിഎച്ച്പി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. ഡല്‍ഹിയുടെ പുരാതന ചരിത്രവും സംസ്‌കാരവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാന്‍ ഇന്ദ്രപ്രസ്ഥ എന്ന

തകർത്ത് പെയ്ത് മഴ; ഇന്ന് 12 ജില്ലകളിൽ മുന്നറിയിപ്പ്, എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ,

വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി; എയര്‍ ഇന്ത്യക്ക് 35,000 രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതില്‍, കമ്പനി 35,000 രൂപ പിഴ നല്‍കണമെന്ന് കോടതി വിധി. മദ്രാസ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സിവില്‍

ശ്രേയസ് സ്വാശ്രയ സംഘ വാർഷികം സംഘടിപ്പിച്ചു.

മൂലങ്കാവ് യൂണിറ്റിലെ ജ്വാല സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രിയ വിനോദ് ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ ഷാജിനി ബെന്നി അധ്യക്ഷത

സത്യസന്ധതയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

പനമരം : സ്കൂൾ ഗ്രൗണ്ടിൽ നിന്ന് വീണ് കിട്ടിയ 12000 രൂപ സ്കൂൾ അധ്യാപികയെ ഏൽപ്പിച്ച് സ്കൂളിന് അഭിമാനമായി മാറിയ അൽഷിഫാന് ആദരവൊരുക്കി പനമരം കുട്ടി പോലീസ് . സമൂഹത്തിൽ ഇപ്പോഴും സത്യസന്ധതയ്ക്ക് പ്രാധാന്യം

വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ചു:ആറ് പേർക്ക് പരിക്ക്

വാര്യാട് കാറും പിക് അപ്പും കൂട്ടിയിടിച്ചു ആറ് പേർക്ക് പരിക്കേറ്റു. കാർ യത്രികരും കോഴിക്കോട് ഫാറൂഖ് സ്വദേശികളും ആയ അയൂബ്(62)സുഹറ എന്നിവരെ കൽപ്പറ്റ ലിയോ ആശുപത്രിയിലും മുഹമ്മദ്‌ ഫാരിജി(30)സുഫിയാനാ (25) ആധില (9) എന്നിവരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.