26കാരൻ ഇൻസ്റ്റാഗ്രാം കാമുകിയെ കൊലപ്പെടുത്തിയത് അവർക്ക് 52 വയസ്സുണ്ടെന്നും നാല് കുട്ടികളുടെ അമ്മയാണെന്നും തിരിച്ചറിഞ്ഞതോടെ; ഇൻസ്റ്റയിൽ ഫിൽട്ടർ ഇട്ട് തന്നെ പറ്റിച്ചതാണെന്നും വിശദീകരണം: ക്രൂര കൊലപാതകത്തിന്റെ വിശദാംശങ്ങൾ

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി.ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം.നാലു കുട്ടികളുടെ അമ്മയായ സ്ത്രീ പ്രായം കുറച്ച്‌ കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച്‌ തന്നെ പറ്റിക്കുകയായിരുന്നുവെന്നും വിവാഹത്തിന് തടസ്സമായത് ഇതാണെന്നും യുവാവ് പറഞ്ഞു.

ഓഗസ്റ്റ് 11-നാണ് മെയിന്‍പുരിയിലെ കര്‍പ്പാരി ഗ്രാമത്തില്‍ അജ്ഞാതയായ ഒരു സ്ത്രീയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.കാണാതായവരെ സംബന്ധിച്ച്‌ എവിടെയെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍തേടി. അന്വേഷണത്തിനൊടുവില്‍, സ്ത്രീ ഫറൂഖാബാദ് സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കൊലപാതകം നടത്തിയ ആളെയും തിരിച്ചറിഞ്ഞു. പ്രതിയായ അരുണ്‍ രജ്പുതിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 52-കാരിയെ പരിചയപ്പെട്ടതെന്നും ഒന്നര വര്‍ഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും അയാള്‍ പോലീസിനോട് പറഞ്ഞതായി മെയിന്‍പുരി എസ്പി അരുണ്‍കുമാര്‍ സിങ് പറഞ്ഞു.ഇന്‍സ്റ്റയിലെ പരിചയത്തിന് ശേഷം രണ്ട് മാസം മുന്‍പാണ് ഇരുവരും ഫോണ്‍ നമ്ബറുകള്‍ കൈമാറിയത്. തുടര്‍ന്ന് ഫോണിലൂടെ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. ഇതിനിടെ ഇരുവരും പലതവണ നേരില്‍ കാണുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 11-ന് സ്ത്രീ രജ്പുതിനെ കാണുന്നതിനായി ഫറൂഖാബാദില്‍ നിന്ന് മെയിന്‍പുരിയിലേക്ക് എത്തി.

കുറച്ചുകാലമായി ഇവര്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും അന്നും ആ വിഷയം സംസാരിച്ചുവെന്നും അരുണ്‍ രജ്പുത് പറഞ്ഞു. ഇതിനിടെ 52-കാരി അരുണിന് ഏകദേശം 1.5 ലക്ഷം രൂപ കടമായി നല്‍കിയിരുന്നു, ആ പണം തിരികെ നല്‍കാനും ആവശ്യപ്പെടുകയുണ്ടായി.വിവാഹ ആവശ്യവും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതോടെ സ്ത്രീയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അവര്‍ ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

സിം കാര്‍ഡ് ഉപേക്ഷിച്ച ശേഷം യുവാവ് ഈ സ്ത്രീയുടെ ഫോണ്‍ കൈക്കലാക്കുകയും ചെയ്തു. ‘ഞങ്ങള്‍ ഫോണുകള്‍ കണ്ടെടുക്കുകയും ഇരുവരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്തു. യുവതിയുടെ കൊലപാതകത്തിന് രജ്പുതിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്’ പോലീസ് പറഞ്ഞു.കൊലപാതകത്തില്‍ സ്ത്രീയുടെ പ്രായത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്ന ചോദ്യത്തിന് മെയിന്‍പുരി എസ്പി ഇങ്ങനെ മറുപടി നല്‍കി, ‘പ്രായം കുറച്ച്‌ കാണിക്കുന്നതിനായി സ്ത്രീ ഇന്‍സ്റ്റാഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ചിരുന്നതായി പ്രതി പറഞ്ഞിട്ടുണ്ട്. ആദ്യമായി നേരില്‍ കണ്ടപ്പോഴാണ് അവളുടെ യഥാര്‍ത്ഥ പ്രായം അയാള്‍ മനസ്സിലാക്കിയത്. അവര്‍ വിവാഹിതയും നാലു കുട്ടികളുടെ അമ്മയുമായിരുന്നു. ഈ കാരണങ്ങള്‍കൊണ്ടാണ് അവളെ വിവാഹം കഴിക്കാന്‍ അയാള്‍ തയ്യാറാകാതിരുന്നത്’.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.