സെന്റ് ജോസഫ് ഹൈ സ്കൂൾ കല്ലോടി 1982 എസ്‌എസ്‌എൽസി ബാച്ച് സംഗമം” ഓർമകൂട്ട് ” മാനന്തവാടി വയനാട് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു. ഏകദേശം 43 വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരൽ എല്ലാവർക്കും വേറിട്ട അനുഭവമായിരുന്നു. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വന്നെത്തിയ അമ്പതോളം പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. സമ്മേളനം അലിബ്രാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സർവ്വശ്രീ മണി,ചന്ദ്രൻ, രാധാകൃഷ്ണൻ, ആഗ്നെസ്, റീന തുടങ്ങിയവർ സംസാരിച്ചു.

15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത് 1.75 ലക്ഷം രൂപ
മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.