ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ നേരിട്ട് കണ്ട് പ്രിയങ്ക ഗാന്ധി എം.പി. കല്പറ്റ പി.ഡബ്യു.ഡി. ഗസ്റ്റ് ഹൌസിൽ വച്ചാണ് ദുരന്തബാധിതരെ കണ്ട് ആശയവിനിമയം നടത്തിയത്. ദുരന്തബാധിതർ നേരിടുന്ന വിഷയങ്ങൾ എം.പി. യുടെ ശ്രദ്ധയിൽ പെടുത്തി. ടി. സിദ്ദിഖ് എം.എൽ.എ., മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ദുരന്തബാധിതരായ കർഷകർ, ചെറുകിട വ്യാപാരികൾ വ്യവസായികൾ വ്യവസായികൾ, ഗുരുതരമായ പരിക്കേറ്റവർ ഉൾപ്പടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.