വിമനയാത്രകൾ സുഖകരമാണെങ്കിലും ഈ അടുത്തിടെ ഉണ്ടായ അപകട വാർത്തകൾ പലരിലും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. എന്നാൽ കാറിനെ പോലെ വിമാനങ്ങൾക്കും അപകടങ്ങളുടെ ആഘാതം കുറയ്ക്കാനായി എയർ ബാഗ് ഉണ്ടായിരുന്നെങ്കിലോ ? അത്തരത്തിലൊരു ആശയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചയാവുന്നത്. വിമാനങ്ങളെ ‘ക്രാഷ് പ്രൂഫ്’ ആക്കുന്നതിനായി രണ്ട് എഞ്ചിനീയർമാർ ഒരു AI- പവർഡ് സുരക്ഷാ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഇതിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് ലഭിക്കുന്നുണ്ട്. ചിലർക്ക് ഇതിൽ മതിപ്പുണ്ടെങ്കിലും മറ്റുള്ളവർ ഇത് തികച്ചും വിചിത്രമായി തോന്നുന്നുവെന്ന് പറയുന്നു.
വിമാനത്തിനായി AI-യിൽ പ്രവർത്തിക്കുന്ന എയർബാഗ് പോലുള്ള ഷീൽഡിനുള്ള ഒരു ഡിസൈനാണ് ഇവർ പുറത്ത് വിട്ടിരിക്കുന്നത്. അഹമ്മദാബാദിൽ എയർ ഇന്ത്യ അപകടത്തിൽ 260 പേരുടെ ജീവൻ അപഹരിച്ച ഭീകരമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആശയം വികസിപ്പിച്ചെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. “റീബർത്ത്” എന്നാണ് ഈ പദ്ധതിയുടെ പേര്, കൂടാതെ അവർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വർക്കിംഗ് മോഡലുകൾ ഉടൻ തന്നെ “പരീക്ഷിക്കാനും അംഗീകരിക്കാനും” കഴിയുമെന്ന് ടെക്കികൾ പ്രതീക്ഷിക്കുന്നു.
എഷെൽ വസീമും ധർഷൻ ശ്രീനിവാസനും എന്ന രണ്ട് എഞ്ചിനീയർമാരാണ് ജെയിംസ് ഡൈസൺ അവാർഡിന് “പ്രൊജക്റ്റ് റീബർത്ത്” സമർപ്പിച്ചത്