മാനന്തവാടി ∙ ബഫർ സോൺ കരട് പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്
കലപ്പയേന്തിയും പാളത്തൊപ്പി ധരിച്ചും കർഷകരുടെ പ്രതിഷേധ ധർണ. കേരള കർഷക
കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിത്യസ്തമായ പ്രതിഷേധ പരിപാടി നടത്തിയത്.
മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ
സ്ത്രീകൾ അടക്കം നിരവധി കർഷകർ പാളത്തൊപ്പിയും ധരിച്ച് അണിനിരന്നു.
പ്രകടനം പോസ്റ്റ് ഓഫിസിന് മുൻപിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ കേരള
കർഷക കൂട്ടായ്മ ചെയർമാൻ സുനിൽ ജോസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കെ.എം.
ഷിനോജ് അധ്യക്ഷത വഹിച്ചു. ജൂബി നിസാർ, പൗലോസ് മോളത്ത്, സുജിത്ത് ചവർനാൽ,
കുര്യൻ മൊതക്കര, സോളി ജെയിംസ്, ആലിയ കമ്മോം, ഷാജി കേദാരം, മാത്യു പനവല്ലി
എന്നിവർ പ്രസംഗിച്ചു. കർഷകരെ ദ്രോഹിക്കുന്ന നയങ്ങൾക്കെതിരെ സമരം
ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.