കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. മാരക രോഗങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായം 5000 രൂപയില്‍ നിന്ന് 25000 രൂപയായും മറ്റ് രോഗങ്ങള്‍ക്കുള്ള സഹായം 1000 രൂപയില്‍ നിന്ന് 5000 രൂപയായും ഉയര്‍ത്തി. വിവാഹ ധനസഹായം 2000 രൂപയില്‍ നിന്ന് 5000 രൂപയാക്കി. തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള മരണാനന്തര ധനസഹായം 25000 രൂപയില്‍ നിന്ന് 40000 രൂപയായും ശവസംസ്‌കാര ചെലവിനുള്ള സഹായം 1000 രൂപയില്‍ നിന്ന് 2000 രൂപയായും വര്‍ദ്ധിപ്പിച്ചു. വിരമിക്കല്‍ ആനുകൂല്യം അംശദായം അടച്ച തീയതികള്‍ കണക്കിലെടുത്ത് 5.5 ശതമാനം പലിശ ഉള്‍പ്പെടെ പരമാവധി 1.5 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. വിദ്യാഭ്യാസ ആനുകൂല്യം പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയില്‍ നിന്ന് 2000 രൂപയായും, ഐ.ടി.ഐ., ടി.ടി.സി., ജനറല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 600 രൂപയില്‍ നിന്ന് 2000 രൂപയായും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയില്‍ നിന്ന് 2000 രൂപയായും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയില്‍ നിന്നും 4000 രൂപയായും വര്‍ദ്ധിപ്പിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള ധനസഹായം 5000 രൂപയില്‍ നിന്നും 8000 രൂപയായും ഉയര്‍ത്തി.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





