മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാട്ടിക്കുളം അമ്മാനി റോഡ് ഒ. ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, വാര്‍ഡ് മെമ്പര്‍ എം.കെ. രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.