കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.02.21) പുതുതായി നിരീക്ഷണത്തിലായത് 461 പേരാണ്. 476 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6468 പേര്‍. ഇന്ന് പുതുതായി 36 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1115 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 269390 സാമ്പിളുകളില്‍ 267069 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 241736 നെഗറ്റീവും 25333 പോസിറ്റീവുമാണ്.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കൽപ്പറ്റ: ടി മുഹമ്മദ് ഷഫീഖ് പ്രസിഡന്റായും എ.സി ഫർഹാൻ, മുഹ്സിൻ മുഷ്താഖ് എന്നിവർ ജനറൽ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന വൈസ്