വയനാട് മെഡിക്കൽ കോളേജ് പ്രവർത്തന ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ കമ്മീഷന്‍ അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ വിദ്യാർത്ഥി പ്രവേശനം- ആരോഗ്യ മന്ത്രി

വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആന്‍ഡ് കെയർ സെന്ററിന്റെ ശിലാസ്ഥാപനവും ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രി കെ .കെ ശൈലജ ടീച്ചർ നിര്‍വഹിച്ചു.

കേന്ദ്ര മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ വയനാട് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മുതല്‍ തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. ആവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമാണ്. മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഉടൻ ഒരുക്കും. മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് 300 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിന് 600 കോടി രൂപയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആയതിനാല്‍ മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കാന്‍ പണം പ്രശ്‌നമല്ലെന്ന്‌ ആരോഗ്യ മന്ത്രി പറഞ്ഞു.

മാനന്തവാടി ജില്ലാ ആശുപത്രി നിലവില്‍ 500 കിടക്കകളുള്ള ആശുപത്രി ആണ്. 45 കോടി ചെലവില്‍ മള്‍ട്ടിപര്‍പ്പസ് ബ്ലോക്ക് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളേജിനുള്ള ക്ലിനിക്കല്‍ സൗകര്യം അതോടെ തയാറാകും. നഴ്സിങ് കോളജ് കെട്ടിടം 90 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. അക്കാദമിക സൗകര്യങ്ങള്‍ക്ക് ഇത് താല്‍കാലികമായി ഉപയോഗിക്കാനാകും. ഈ സൗകര്യങ്ങള്‍ എല്ലാം കാണിച്ച് കേന്ദ്ര മെഡിക്കല്‍ കമ്മിഷന് എഴുതിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ 100 കുട്ടികളെ ഒരുമിച്ചു പ്രവേശിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

ജില്ലാ ആശുപത്രിയിൽ ഒരു കോടി ചെലവില്‍ നവീകരിച്ച ഓ.പി വിഭാഗത്തിന്റെയും ലക്ഷ്യ നിലവാരത്തില്‍ നവീകരിച്ച ഗൈനക്കോളജി വിഭാഗത്തിന്റെയും ഓക്സിജൻ ജനറേറ്റർ പ്ലാൻ്റിൻ്റെയും ഒ.ആര്‍ കേളു എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഐ.സി.യു ആംബുലൻസിൻ്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പരിപാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ രത്നവല്ലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ: ടി മുഹമ്മദ് ഷഫീഖ് പ്രസിഡന്റായും എ.സി ഫർഹാൻ, മുഹ്സിൻ മുഷ്താഖ് എന്നിവർ ജനറൽ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന വൈസ്

ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗിന് നാളെ തുടക്കം

കല്‍പ്പറ്റ: കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന അദാനി ടിവാന്‍ഡ്രം റോയല്‍സ് ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് (ജെ.സി.എല്‍ 2025) മൂന്നാം സീസണ് നാളെ (സെപ്തംബര്‍ 12 വെള്ളിയാഴ്ച) തുടക്കമാവും.

ത്വയ്ബ കോൺഫറൻസ് സന്ദേശ യാത്ര നാളെ ആരംഭിക്കും

കൽപ്പറ്റ: തിരുവസന്തം 15 നൂറ്റാണ്ട് എന്ന പ്രമേയത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ മൂന്നുമാസകാലമായി ആചരിക്കുന്ന റബീഅ് ക്യാമ്പയിൻ വയനാട് ജില്ലാ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ത്വൈബ കോൺഫ്രൻസ് പ്രചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന

തുടർച്ചയായി ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടു; കണ്ണൂരിലെ ബുള്ളറ്റ് ലേഡിയെ ബംഗലൂരിലെത്തി കരുതൽ തടങ്കലിലാക്കി എക്സൈസ്: പയ്യന്നൂർ സ്വദേശിനി നിഖില അകത്തായത് ഇങ്ങനെ…

ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത്ത് എക്സൈസ്. ബംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്ബ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്.എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ്‌ ആക്‌ട്(ഇന്ത്യ) കേസുകളില്‍ തുടർച്ചയായി

സ്ത്രീകൾക്കിടയിലെ പുതിയ ട്രെൻഡ് പൊക്കം കുറയ്ക്കൽ ശസ്ത്രക്രിയയോ? നീളം കുറയ്ക്കാൻ കൂട്ടത്തോടെ പറക്കുന്നത് തുർക്കിയിലേക്ക്: വിചിത്ര വാർത്തയുടെ വിശദാംശങ്ങൾ

പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍. അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം

നേരിട്ട് വാങ്ങിയപ്പോള്‍ 810 രൂപ ; അതേ ഭക്ഷണം സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 1473 രൂപ: യുവാവ് പങ്കിട്ട കുറിപ്പില്‍ ഞെട്ടി കാഴ്ച്ചക്കാർ

വീട്ടിലിരുന്നും സ്വാദിഷ്ഠമായ ആഹാരം യാതൊരു പണിയുമെടുക്കാതെ കഴിക്കാമെന്നുള്ളതു കൊണ്ടാണ് പലപ്പോഴും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പലരും തയ്യാറാകുന്നത്.സമയലാഭം മാത്രമല്ല യാത്ര ചെയ്യുന്ന കഷ്ടപ്പാടും ഇതിലൂടെ ഒഴിവാക്കാം എന്നുള്ളതും ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗിന്റെ ഒരു

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.