കേരള വനിതാ കമ്മിഷന്‍ കല്പറ്റ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ മൂന്ന് പരാതികളില്‍ തീര്‍പ്പായി. ആറ് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 37 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. വയനാട് ജില്ലയിലെ 46 പരാതികളാണ് പരിഗണനയ്‌ക്കെടുത്തത്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍, അംഗം ഡോ.ഷാഹിദ കമാല്‍ എന്നിവര്‍ പരാതികള്‍ കേട്ടു.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ട് മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവരും കഴിഞ്ഞ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കും