കല്ലോടി: സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് തങ്ങളുടെ ദത്ത് ഗ്രാമമായ ചൊവ്വാ കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വാർഡ് മെമ്പർ ജോർജ് കക്കട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ആശുപത്രിയിൽ നിന്നും ഡോക്ടർ അനിലയും സംഘവും ക്യാമ്പിന് നേതൃത്വം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ തോമസ് വി.ഒ, തോമസ് എം.യു , സോന ജോണി,അൻവിൻ ബെന്നി എന്നിവർ നേതൃത്വം നൽകി.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ട് മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവരും കഴിഞ്ഞ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കും