സൗജത്തിന് ഓട്ടോറിക്ഷ ഉപജീവനത്തിന് പുതിയ മാര്‍ഗ്ഗം

മേപ്പാടിയിലെ മുണ്ടക്കൈയിലെ പരുവിങ്ങല്‍ സൗജത്ത് സഹോദരി ഖദീജയുടെ കൂടെയാണ് താമസം. ഭിന്നശേഷിക്കാരിയായതിനാല്‍ സഹായത്തിന് ഒരാള്‍ കൂടെ വേണം. തൊഴിലൊന്നും ഇല്ലാത്തതിനാല്‍ കൂലിപ്പണിക്കാരിയായ സഹോദരിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മുപ്പത്തിയഞ്ച് കാരിയായ സൗജത്തിന് സ്വന്തമായി ഒരുതൊഴില്‍ മാര്‍ഗ്ഗം വേണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ഈ ആഗ്രഹം അദാലത്ത് വേദിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായി ഇവര്‍ പങ്കുവെച്ചു. എനിക്ക് ഒരു ഓട്ടോറിക്ഷയെങ്കിലും കിട്ടിയാല്‍ നല്ലതായിരുന്നു. ആഗ്രഹം ഖദീജ മന്ത്രിയോട് തുറന്നു പറഞ്ഞു. സര്‍ക്കാരിന്റെ ഏതെങ്കിലും ഒരു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട്ടോറിക്ഷ അനുവദിക്കുമെന്ന് മന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്‍കി. പരാശ്രയം കൂടാതെ ബാത്ത് റൂമില്‍ പോകാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഇപ്പോഴില്ല. ഇതിനും ഒരു പരിഹാരം വേണം. ഇതിനായി വീല്‍ചെയര്‍ അനുവദിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വികലാംഗ ക്ഷേമ കോര്‍പ്പറേഷനാണ് ഇവര്‍ക്ക് സഹായമെത്തിക്കുക. ഏറെ സ്ന്തോഷത്തോടെയാണ് സാന്ത്വനം പരാതി പരിഹാര അദലാത്തില്‍ ഇവര്‍ മടങ്ങിയത്.

പതിനേഴ് വര്‍ഷം വീല്‍ചെയറില്‍
തോമസിന് സാന്ത്വനം

നീണ്ട പതിനേഴ് വര്‍ഷമായി ബത്തേരി മാടക്കര സ്വദേശി വിളയാനിക്കല്‍ തോമസിന് ജീവിതം വീല്‍ ചെയറിലായിരുന്നു. മരത്തില്‍ നിന്നും വീണായിരുന്നു ദുരന്തം ജീവിതത്തെ വിഴുങ്ങിയത്. ഉപജീവിനത്തിന് ജീവിത മാര്‍ഗ്ഗം വേണം. ജീവിത ശൈലി രോഗങ്ങളും അലട്ടാന്‍ തുടങ്ങിയതോടെ തോമസിന് ജീവിതം വഴിമുട്ടി. വരുമാനം കാര്യമായി ഒന്നുമില്ലെങ്കിലും റേഷന്‍കാഡ് ദാരിദ്രരേഖയ്ക്ക് മേലെയായതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളില്‍ നിന്നെല്ലാം പുറത്തായി. ഇതിനെല്ലാം ഒരു പരിഹാരം തേടിയായിരുന്നു തോമസ് അദാലത്തില്‍ എത്തിയത്. അദാലത്തില്‍ രാവിലെ എത്തിയപ്പോള്‍ തന്നെ വളണ്ടിയര്‍മാര്‍ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ മുന്നില്‍ എത്താന്‍ സഹായിച്ചു. സങ്കടങ്ങള്‍ മന്ത്രിയോട് പറഞ്ഞു. അടിയന്തരസഹായമായി പതിനഞ്ചായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കാനുള്ള നടപടികള്‍ക്കായി ജില്ലാ സ്പ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ

മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍.

അമിതമായാൽ പ്രൊട്ടീനും ‘വിഷം’; ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ…

സ്ഥിരമായി ജിമ്മിൽ പോവുകയും, ഡയറ്റ് നോക്കി ശരീരം പരിപാലിക്കുകയും ചെയ്യുന്നവരുടെയുമെല്ലാം ഭക്ഷണത്തിലെ പ്രധാനഘടകം പ്രൊട്ടീൻ ആയിരിക്കും. ശരീരത്തിലെ പ്രൊട്ടീനിന്റെ അളവ് കൂട്ടാൻ പ്രത്യേക ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്നവരുമുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് എന്ന്

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.