ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ബത്തേരി , കാട്ടിക്കുളം ടൗൺ അടക്കമുള്ള ആയിരക്കണക്കിന് ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളെ ബഫർസോൺ ആക്കാനുള്ള നടപടി ഒഴിവാക്കണമെന്നും വയനാട്ടിലുളളവരെ മനുഷ്യനായി കാണാനും ഭരണാധികാരികൾ ശ്രദ്ധിക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ പറഞ്ഞു. രൂപത പ്രസിഡണ്ട് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിന്,രൂപത സെക്രട്ടറി സജീഷ് എടത്തേട്ടേൽ, ഓർഗനൈസർ തങ്കച്ചൻ മാപ്പിളക്കുന്നൽ,ജോ. ഡയറക്ടർ സി. ക്രിസ്റ്റീന FCC ,വൈസ് പ്രസിഡന്റ് ആര്യ കൊച്ചുപുരയക്കൽ ,
എക്സിക്യൂട്ടീവ് അംഗങ്ങളായ
മെർലിൻ , ബിനീഷ് , അരുൺ , ജോസ്, ജോസഫ് , അഖില, അലോഷിൻ എന്നിവർ നേതൃത്വം നൽകി.

ഓണക്കാലത്ത് മത്സ്യ സമൃദ്ധി, നല്ലോണം മീനോണം വിളവെടുപ്പുത്സവം നടത്തി.
കാവുംമന്ദം: ഓണക്കാലത്ത് ജനങ്ങൾക്ക് പോഷക സമൃദ്ധമായതും ശുദ്ധവുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കുനിയമ്മൽ തറവാട്ട് കുളത്തിൽ നല്ലോണം മീനോണം മത്സ്യ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്