കാവുംമന്ദം: ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത നടത്തുന്ന മലയോര സംരക്ഷണ യാത്രയ്ക്ക് കാവുംമന്ദത്ത് സ്വീകരണം നൽകി. വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലൂടെ 15 ദിവസം നീണ്ടു നിൽക്കുന്ന ജാഥയുടെ ഏഴാം ദിവസത്തെ സമാപനമായിരുന്നു കാവുംമന്ദത്ത്. ബഫർ സോൺ വിജ്ഞാപനത്തിൽ നിന്നും പിന്നോക്കം പോയില്ലെങ്കിൽ ശക്തമായി എതിർക്കമെന്നും കർഷകരുടെ ഭൂമിയും സ്വത്തും സംരക്ഷിക്കുന്നതിന് കെ.സി.വൈ.എം മുൻപന്തിയിലുണ്ടാകുമെന്ന് സ്വീകരണത്തിൽ വിഷയാവതരണം നടത്തികൊണ്ട് രൂപതാ പ്രസിഡന്റ് ജിഷിൻ മുണ്ടക്കാതടത്തിൽ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി. ജോയി മുഖ്യ പ്രഭാക്ഷണം നടത്തി. മുൻ രൂപത പ്രസിഡന്റ് എബിൻ മുട്ടപ്പളളി, രൂപതാ ഡയറക്ടർ ഫാ.അഗസ്റ്റ്യൻ ചിറയ്ക്കതോട്ടത്തിൽ, സി. സാലി സി.എം.സി, ജിയോ മച്ചുകുഴി, അഭിനന്ദ് കൊച്ചുമലയിൽ, ടോണി പുത്തൻവീട്ടിൽ , ഫാ. നിധീഷ് തലച്ചിറ, ഗ്രാലിയ, ടെസിൻ വയലിൽ, ജിജിന കറുത്തേടത്ത്, ലിന്റ വടക്കേക്കര, മാത്യൂസ് തൊട്ടിയിൽ പ്രസംഗിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.