ബത്തേരി: മാനന്തവാടിയിൽ നിന്നും ചേക്കേറി ബത്തേരിയിൽ രണ്ട് വട്ടം എംഎൽഎ ആയ ഐ സി ബാലകൃഷ്‌ണൻ സമ്പൂർണ്ണ പരാജയമാണെന്ന് സിപിഐ(എം) ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂർ. ആദ്യത്തെ ടേമിൽ യുഡിഎഫ് ഭരണം ഉണ്ടായിരുന്നപ്പോൾ പോലും മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല. കേരളമാകെ കക്ഷി രാഷ്ട്രീയത്തിനതീതമായി നിലവിലെ സർക്കാർ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ബത്തേരി മണ്ഡലത്തിൽ പറയത്തക്ക പദ്ധതികളോ വികസനമോ കൊണ്ടുവരാൻ എംഎൽഎക്ക് കഴിയാതെപോയെന്ന് അദ്ദേഹം ആരോപിച്ചു. ഇപ്പോൾ കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിൽ എംഎൽഎമാർ വിവിധ സർക്കാർ പദ്ധതികൾ ഉപയോഗിച്ച് മുൻപെങ്ങുമില്ലാത്ത തരത്തിൽ വികസനം നടത്തികൊണ്ടിരിക്കുമ്പോൾ ബത്തേരിക്ക് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയാതെ കേവലം ഫ്ളക്സ് ബോർഡുകൾ നാടുനീളെ പ്രദർശിപ്പിച്ച് കാലം കഴിക്കുകയാണ് ഐ സി ബാലകൃഷ്‌ണൻ ചെയ്തതെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
രാത്രിയാത്ര നിരോധനം അടക്കമുള്ള വിഷയങ്ങളിൽ അവസാന നിമിഷം ജനങ്ങളെ വഞ്ചിക്കുന്ന നിലപാടായിരുന്നു എംഎൽഎ സ്വീകരിച്ചതെന്നും സുരേഷ് താളൂർ ആരോപിച്ചു. ബത്തേരിക്കാരോട് ഈ കൊടുംചതി വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
https://m.facebook.com/story.php?story_fbid=2778221572395756&id=100006238210219