കൽപ്പറ്റ:ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായ പി.കെ അനിൽകുമാർ പാർട്ടിയിൽ നിന്നും രാജി വെച്ചു.എൽജെഡി യിൽ ചേരുന്നു.കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്ന ആളാണ് അനിൽകുമാർ. പ്രാദേശിക വികാരം കോൺഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ല എന്ന് അനിൽകുമാർ. രണ്ടു വർഷമായുള്ള അവഗണന ഇനി സഹിക്കാനാവില്ലെന്നും അനിൽകുമാർ. പാർട്ടിയിൽ നിന്ന് രാജി വെക്കാൻ കാരണം കൽപ്പറ്റ സീറ്റ് അല്ലെന്നും സംസ്ഥാന നേതൃത്വം രണ്ടുവർഷമായി അവഗണിക്കുന്നുവെന്നും അനിൽകുമാർ. മുൻ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്ന ഇദ്ദേഹം കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യത.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ