കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് ഫിഷറീസ് വകുപ്പിന്‍റെ സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വീട്ടുവളപ്പില്‍ കുളങ്ങളിലെ മത്സ്യകൃഷി പദ്ധതിയില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി, വാര്‍ഡ് അംഗം ചന്ദ്രന്‍ മടത്തുവയല്‍, പ്രൊമോട്ടര്‍ അനീഷ്, ജോഷി വട്ടക്കാട്ടുശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഫാം ലൈവ് ലീ ഹുഡ്: ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫാം ലൈവ് ലീ ഹുഡ് മേഖലയിലെ ജീവനക്കാർക്ക് ഏകദിന ശിൽപശാല നടത്തി. ഐഎഫ്‌സി, സിഡി എസ്, മെമ്പർ സെക്രട്ടറി, ഐഎഫ്സി ആങ്കർ, സീനിയർ സി.ആർ.പി, കൃഷി – മൃഗ