വെള്ളമുണ്ട:അർഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാനും സ്വയം കഴിവ് തെളിയിച്ചു മുഖ്യധാരയിലേക്ക് കടന്നുവരാനും ശ്രമിക്കുന്ന പണിയ സമുദായത്തിലെ പുതിയ പ്രതിഭകൾ അഭിനന്ദനമർഹിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രസ്താവിച്ചു. ജനസംഖ്യയിൽ ആദിവാസി വിഭാഗങ്ങൾക്കിടയിൽ മുന്നിലുള്ളതും സാമൂഹ്യാവസ്ഥയിൽ ഏറ്റവുമധികം പരിഗണന വേണ്ടതുമായ സമുദായമാണ് പണിയ സമൂഹം. നൂറ്റാണ്ടുകളുടെ അടിച്ചമർത്തലിൽ നിന്നും വിമോചനം തേടുന്ന ഈ പ്രാക്തന ഗോത്രവിഭാഗത്തിൽ നിന്ന് ഉയർന്ന് വരുന്ന പ്രതിഭകൾ സമൂഹത്തിന്റെ മൊത്തം ആദരമർഹിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘തുടി’ സിനിമയിൽ പാട്ടെഴുതി ശ്രദ്ധേയമായ പണിയ സമുദായംഗം അഖില ടീച്ചർക്ക് പുളിഞ്ഞാൽ സ്കൂളിൽ നൽകിയ അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ഹഷിം അധ്യക്ഷത വഹിച്ചു.
നിർമ്മല ടീച്ചർ,
നാസർ, ഗീരീഷ്, മുനീർ, വിനോദ്,
ബിന്ദ, ഷബാന, നിജിഷ, ഷീന പ്രിയ, സജിഷ, റെനിമോൾ,ഹമീദ്,ജാബിർ തുടങ്ങിയവർ സംസാരിച്ചു.