ചെന്നലോട്: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് പോസ്റ്റോഫീസ് കൂവക്കല്‍പടി റോഡ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ബിന്ദു ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബാബു പാറക്കുടി, വിജേഷ് മാലു, ടി ഡി ജോയ്, നിഖില്‍ ബെന്നി, മുബഷിര്‍ അരക്കന്‍കൊല്ലി, സാഹിറ അഷ്റഫ്, സത്താര്‍, കുര്യന്‍ ഷാന്‍ബാഗ്, മമ്മൂട്ടി കൊല്ലിയില്‍, മമ്മു കണിയാന്‍കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജോര്‍ജ്ജ് കൂവക്കല്‍ സ്വാഗതവും കുര്യന്‍ പായിക്കാട്ട് നന്ദിയും പറഞ്ഞു.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ