വയനാട് ജില്ലയില്‍ ഇന്ന് (2.03.21) 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 102 പേര്‍ രോഗമുക്തി നേടി. 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27012 ആയി. 25399 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1352 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1243 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ഇനി മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട ഡോക്ടറേ’; മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി
കൊച്ചി: രോഗികള്‍ക്ക് വായിക്കാനാകാത്ത വിധം വ്യക്തതയില്ലാതെ മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിമര്‍ശനം. രോഗികള്‍ക്ക് കൂടി വായിക്കാന്‍ കഴിയും വിധം ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകളുടെ കുറിപ്പടി