5 കോടിയുടെ വണ്ടി 35 ലക്ഷത്തിന്; റോള്‍സ് റോയ്സിനും വ്യാജനുണ്ടാക്കി ചൈന

വ്യാജ ഉത്പന്നങ്ങളുടെ തലസ്ഥാനമാണ് ചൈന. മെട്ടുസൂചി മുതല്‍ ആഡംബര കാറുകള്‍ വരെ ചൈന നിര്‍മ്മിച്ച് വിപണയിലെത്തിക്കാറുണ്ട്. കേവലം ലുക്ക് മാത്രമല്ല ഒറിജിനലിനെ വെല്ലുന്ന പൂര്‍ണതയിലാണ് ഓരോ ഉത്പന്നങ്ങളും ചൈന നിര്‍മ്മിക്കാറ്. ഇപ്പോഴിതാ ആഗോള ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ നിരത്തിലെത്തിച്ചിരിക്കുകയാണ് ചൈനക്കാര്‍.

അടിമുടി ലക്ഷ്വറിയില്‍ കുളിച്ചുനില്‍ക്കുന്ന ഹോണ്‍ക്വി എച്ച്9 എന്ന സെഡാന്‍ കണ്ടാല്‍ ഒറിജിനല്‍ മാറി നില്‍ക്കും. ഒറിജിനല്‍ റോള്‍സ് റോയ്സിന് അഞ്ച് മുതല്‍ 10 കോടി വരെയാണ് വിലയെങ്കില്‍ 309,800 മുതൽ 539,800 യുവാൻ വരെയാണ്​ ഡ്യൂപ്ലിക്കേറ്റിന്‍റെ വില. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 35 ലക്ഷം മുതൽ 61 ലക്ഷംവരെ മാത്രം.

സംഗതി ചൈനീസാണെന്ന് കരുതി ആഡംബരത്തിന് ഒട്ടും കുറവില്ല എന്ന് ആദ്യ കാഴ്ച്ചയില്‍ തന്നെ ബോധ്യമാകും. എൽ.സി.ഡി ഇൻസ്ട്രുമെന്‍റ്​ ക്ലസ്റ്റർ, വലുപ്പമേറിയ പ്രധാന ഡിസ്പ്ലേ യൂണിറ്റ്, 12 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, വീഡിയോ സ്ട്രീമിംഗ് റിയർവ്യൂ മിറര്‍, തിരഞ്ഞെടുത്ത വേരിയന്‍റിന്​ ആനുസരിച്ച് പ്രത്യേക സുഗന്ധ സംവിധാനം, റഫ്രിജറേറ്റർ, മസാജ് സീറ്റുകൾ തുടങ്ങി ഒറിജിനലിനോട് കിടപിടിക്കാന്‍ പോന്ന ഒട്ടനവധി ഫീച്ചറുകള്‍ വാഹനത്തിലുണ്ട്.

5 കോടിയുടെ വണ്ടി 35 ലക്ഷത്തിന്; റോള്‍സ് റോയ്സിനും വ്യാജനുണ്ടാക്കി ചൈന
പ്രധാമായും രണ്ട് എഞ്ചിന്‍ ഓപ്ഷനിലാണ് വാഹനം ലഭ്യമാവുക. 2.0 ലിറ്റർ ടർബോ ചാർജ്ഡ് എഞ്ചിനാണ് ആദ്യത്തേത്. 241 ബി.എച്ച്.പി കരുത്തും 380 എൻ.എം ടോർക്കും ഉത്​പാദിപ്പിക്കാന്‍ വാഹനത്തിനാകും. 3.0 ലിറ്റർ സൂപ്പർചാർജ്ഡ് വി 6 എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷന്‍.

269 ബി.എച്ച്.പി കരുത്തുള്ള എഞ്ചിന്‍ പരമാവധി 400 എന്‍.എം ടോര്‍ക്ക് പുറത്തെടുക്കും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും വാഹനത്തിനുള്ളത്. നിരവധി സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം സറൗണ്ട്-വ്യൂ മോനിറ്റർ സിസ്റ്റവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വാഹനം ചൈനക്ക് പുറത്ത് വില്‍ക്കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് കമ്പനി പറയുന്നത്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.