തോല്‍പ്പെട്ടി: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിനുള്ളിലെ വന്യമൃഗങ്ങള്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കാന്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മ രംഗത്ത്. വനത്തിനകത്ത് സഫാരി നടത്തുന്ന ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ വനത്തിനുള്ളിലെ ചെറിയ അരുവികളില്‍ തടയണകള്‍ നിര്‍മ്മിച്ചു.വേനല്‍ കടുത്തതോടെ കനാലുകള്‍ വറ്റിവരളുന്ന പശ്ചാത്തലത്തിലാണ് മൃഗങ്ങള്‍ക്ക് കുടിവെള്ള ക്ഷാമം പരിഹാരിക്കാനായി ഡ്രൈവര്‍മാര്‍ മണല്‍ചാക്കുകളും മറ്റുമായി തടയണ നിര്‍മ്മിച്ചത്. തടയണ നിര്‍മ്മാണത്തിന് ഹംസ.കെ.ബി, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

ഇന്ത്യക്കാർക്ക് ടെക്സ്റ്റ് മെസേജിനെക്കാൾ പ്രിയം വോയ്‌സ് നോട്ട്‌സിനോട്
വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഒന്നു തുറന്നാൽ വോയ്‌സ് നോട്ട്‌സുകളുടെ മേളമാണ്. ഓഫീസ് അപ്പ്‌ഡേറ്റ്‌സ് മുതൽ സുഹൃത്തുകൾക്കിടയിലുള്ള സംഭാഷണങ്ങളാകട്ടെ ലക്ഷകണക്കിന് പേരുടെ ഡിഫോൾട്ട് ലാംഗേജ് ഇപ്പോൾ വോയ്‌സ് നോട്ട്‌സാണ്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് ടെക്സ്റ്റ് മെസേജുകളെക്കാൾ വോയിസ്