മാനന്തവാടി: സ്‌ക്രോപ്പേജ് പോളിസി നിയമം, ഇന്ധന വിലവര്‍ധനവ്, ബഫര്‍സോണ്‍ കരട് വിജ്ഞാപനം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരളയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിഎസ്എന്‍എല്‍ മാനന്തവാടി ഡിവിഷനല്‍ ഓഫിസിന് മുൻപിലായിരുന്നു സമരം. ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ് പ്രസാദ് കുമാർ നിർവഹിച്ചു.യൂണിറ്റ് പ്രസിഡൻ്റ് പി.ജി. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ് ലിനീഷ്, ട്രഷറർ പി.സി. ബിജു, കെ. എൻ. പ്രശാന്തൻ , ബിജു മനക്കൻ , എൻ.എം. ശിവദാസൻ, എ.എം. നൗഷാദ് എന്നിവർ പ്രസംഗിച്ചു.

മെലിഞ്ഞിരിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ ഇല്ലെന്ന് കരുതേണ്ട;5 ലക്ഷണങ്ങളിലൂടെ കൊളസ്ട്രാള്‍ ഉണ്ടെന്ന് മനസിലാക്കാം…
മെലിഞ്ഞിരിക്കുന്നവര്‍ കൊളസ്‌ട്രോള്‍ ഇല്ലാത്തവരാണെന്നും വണ്ണമുള്ളവര്‍ക്കാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് എന്നുമാണോ കരുതിയിരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. വണ്ണമുള്ളവരെയും മെലിഞ്ഞവരെയും ഒരുപോലെ കൊളസ്ട്രാള്‍ ബാധിക്കാം. കൊളസ്‌ട്രോള്‍ അധികമായാല്‍ അത് ധമനികളെ ചുരുക്കുകയും ഹൃദ്‌രോഗം, പക്ഷാഘാതം, മറ്റ് നിരവധി







