നിയമസഭാ തിരഞ്ഞെടുപ്പ്; ഫ്ളൈയിങ്ങ് സ്‌ക്വാഡുകള്‍ സജ്ജമായി.

നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം ഫ്ളൈയിങ്ങ് സ്‌ക്വഡുകള്‍ സജ്ജമായി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് തടയുന്നതിനും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ സത്വര നടപടി സ്വീകരിക്കുകയുമാണ് പ്രധാന ദൗത്യം. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്ളൈയിങ്ങ് സ്‌ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്നോ നാലോ സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉണ്ടാകും. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് വീതം ഫ്‌ളൈയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്.
മാനന്തവാടി നിയോജക മണ്ഡലത്തില്‍പ്പെടുന്ന തൊണ്ടര്‍നാട്, വെളളമുണ്ട, പനമരം പഞ്ചായത്തുകളുടെ ചുമതല ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണനാണ്. തിരുനെല്ലി, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുജിത്ത് ജോയിസ്, എടവക പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. മനോജ് എന്നിവര്‍ നേതൃത്വം നല്‍കും.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകള്‍, ബത്തേരി നഗരസഭ എന്നിവയുടെ ചുമതല തഹസില്‍ദാര്‍ എം.എസ് ശിവദാസനാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ യോശുദാസ് നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളുടെയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി പ്രകാശന്‍ പുല്‍പ്പള്ളി, മുളളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളുടെയും ചുമതല വഹിക്കും.

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വൈത്തിരി, പൊഴുതന, തരിയോട്. പഞ്ചായത്തുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ റ്റി. റസാഖ്, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ സീനിയര്‍ സൂപ്രണ്ട് ഷെര്‍ളി പൗലോസ് , മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍ പഞ്ചായത്ത്, കല്‍പ്പറ്റ നഗരസഭ എന്നിവിടങ്ങളില്‍ സീനിയര്‍ സൂപ്രണ്ട് കെ. ലതീഷ് കുമാര്‍ എന്നിവര്‍ ഫ്ളൈയിങ്ങ് സ്‌ക്വഡുകള്‍ക്ക് നേതൃത്വം നല്‍കും. സി – വിജില്‍ ആപ് മുഖേന ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും അതത് അധികാര പരിധിയില്‍പ്പെടുന്ന ഫ്‌ളൈയിങ് സ്‌ക്വാഡിനാണ്.

അതിര്‍ത്തികളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘം
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ പത്ത് ചെക്ക് പോസ്റ്റുകളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളെ നിയോഗിച്ചു. മുത്തങ്ങ, നൂല്‍പ്പുഴ, നമ്പ്യാര്‍കുന്ന്, താളൂര്‍, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോല്‍പ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്. ചെക്ക് പോസ്റ്റുകളിലെ നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. കൃത്യമായ രേഖകളിലാത്ത കൊണ്ടുപോകുന്ന പണം, അനധികൃത മദ്യം, ആയുധങ്ങള്‍ തുടങ്ങിയവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഫ്ളയിംങ് സ്‌ക്വാഡ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനാണ് റവന്യൂ, പോലീസ് വിഭാഗങ്ങളടങ്ങുന്ന സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘത്തിന്റെയും ചുമതല.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

ആർദ്രം പദ്ധതിയിൽ ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ. നാല് പ്രധാന ആശുപത്രികൾ, രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണം പൂർത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങൾ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.