നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസും,റവന്യു വകുപ്പും,പോലിസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.മൈസൂരുവില്‍ നിന്നും കോഴിക്കോടിന് വരുകയായിരുന്ന ബസ്സില്‍ നിന്നുമാണ് 50കി.ഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.ബസ്സില്‍ പുറകിലെ സീറ്റിനടിയില്‍ സ്യൂട്ട് കെയ്‌സിലും ബാഗിലുമായാണ് ഇവ ഉണ്ടായിരുന്നത്.കണ്ടെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് ഒന്നര ലക്ഷം രൂപ വിലമതിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ മണികണ്ഠന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍, സ്റ്റാറ്റിക് സര്‍വലയന്‍സ് ഉദ്യോഗസ്ഥരായ കെ ജി ബാലകൃഷ്ണന്‍,തങ്കന്‍,സുബീഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

സപ്ലൈകോയിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവില്‍ കാർഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സബ്സിഡി ഇതര ശബരി







