നിയമസഭാ തിരഞ്ഞെടുപ്പ്; ഫ്ളൈയിങ്ങ് സ്‌ക്വാഡുകള്‍ സജ്ജമായി.

നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം ഫ്ളൈയിങ്ങ് സ്‌ക്വഡുകള്‍ സജ്ജമായി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് തടയുന്നതിനും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ സത്വര നടപടി സ്വീകരിക്കുകയുമാണ് പ്രധാന ദൗത്യം. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്ളൈയിങ്ങ് സ്‌ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്നോ നാലോ സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉണ്ടാകും. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് വീതം ഫ്‌ളൈയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്.
മാനന്തവാടി നിയോജക മണ്ഡലത്തില്‍പ്പെടുന്ന തൊണ്ടര്‍നാട്, വെളളമുണ്ട, പനമരം പഞ്ചായത്തുകളുടെ ചുമതല ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉണ്ണികൃഷ്ണനാണ്. തിരുനെല്ലി, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുജിത്ത് ജോയിസ്, എടവക പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. മനോജ് എന്നിവര്‍ നേതൃത്വം നല്‍കും.

സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകള്‍, ബത്തേരി നഗരസഭ എന്നിവയുടെ ചുമതല തഹസില്‍ദാര്‍ എം.എസ് ശിവദാസനാണ്. ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ യോശുദാസ് നെന്മേനി, അമ്പലവയല്‍ പഞ്ചായത്തുകളുടെയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി പ്രകാശന്‍ പുല്‍പ്പള്ളി, മുളളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളുടെയും ചുമതല വഹിക്കും.

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വൈത്തിരി, പൊഴുതന, തരിയോട്. പഞ്ചായത്തുകളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ റ്റി. റസാഖ്, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ സീനിയര്‍ സൂപ്രണ്ട് ഷെര്‍ളി പൗലോസ് , മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍ പഞ്ചായത്ത്, കല്‍പ്പറ്റ നഗരസഭ എന്നിവിടങ്ങളില്‍ സീനിയര്‍ സൂപ്രണ്ട് കെ. ലതീഷ് കുമാര്‍ എന്നിവര്‍ ഫ്ളൈയിങ്ങ് സ്‌ക്വഡുകള്‍ക്ക് നേതൃത്വം നല്‍കും. സി – വിജില്‍ ആപ് മുഖേന ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും അതത് അധികാര പരിധിയില്‍പ്പെടുന്ന ഫ്‌ളൈയിങ് സ്‌ക്വാഡിനാണ്.

അതിര്‍ത്തികളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘം
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ പത്ത് ചെക്ക് പോസ്റ്റുകളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളെ നിയോഗിച്ചു. മുത്തങ്ങ, നൂല്‍പ്പുഴ, നമ്പ്യാര്‍കുന്ന്, താളൂര്‍, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോല്‍പ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്. ചെക്ക് പോസ്റ്റുകളിലെ നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. കൃത്യമായ രേഖകളിലാത്ത കൊണ്ടുപോകുന്ന പണം, അനധികൃത മദ്യം, ആയുധങ്ങള്‍ തുടങ്ങിയവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഫ്ളയിംങ് സ്‌ക്വാഡ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനാണ് റവന്യൂ, പോലീസ് വിഭാഗങ്ങളടങ്ങുന്ന സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘത്തിന്റെയും ചുമതല.

സപ്ലൈകോയിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവില്‍ കാർഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സബ്സിഡി ഇതര ശബരി

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍

അടുക്കളയിലെ വായു മലിനീകരണത്തിലും ശ്രദ്ധവേണം? കരുതലില്ലെങ്കിൽ ചർമത്തിൻ്റെ തിളക്കത്തെ ബാധിച്ചേക്കാം

സ്ത്രീകളാണ് ഏറ്റവും കൂടുതൽ സമയം അടുക്കളയിൽ ചിലവഴിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. പുതിയകാലത്ത് ആണുങ്ങളും പാചകം ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ ഈ പറയാൻ പോകുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചേ തീരു… പൊരിച്ച ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ, ഗ്രില്ലിങ് പോലുള്ള

കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു, സംഭവം അങ്കമാലി കുറുകുറ്റിയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്‍റണി, റൂത്ത് ദമ്പതികളുടെ മകളാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് തൊഴിൽ പരിശീലനം

വിനോദ സഞ്ചാര വകുപ്പിന്റെ ഭാഗമായ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി (കെ.ആർ.ടി.എം സൊസൈറ്റി) മുണ്ടക്കൈ,ചൂരൽമല ദുരന്തബാധിതർക്കുവേണ്ടി തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യ ഘട്ടത്തിൽ 30 പേർക്ക് കരകൗശല, സുവനീർ നിർമ്മാണ പരിശീലനവും 15

  യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.

യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.