എടവക: സമഗ്ര ശിക്ഷ കേരളയുടെ മാനന്തവാടി ബി.ആര്‍.സിക്ക് കീഴില്‍ എടവക പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഗോത്ര ദീപം സ്റ്റുഡന്റ്‌സ് ട്രെയിനിംഗ് സെന്ററില്‍ ഊരുത്സവമായ മാമാങ്കം 2021ന് തുടക്കമായി.മൂന്നു ദിനങ്ങളിലായി നടക്കുന്ന പരിപാടിക്ക് കായിക മേളയോടെയാണ് തുടക്കമായത്. എടവക പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും ഒമ്പതാം വാര്‍ഡുമെമ്പറുമായ ജെന്‍സി ബിനോയ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.ഇ.വി ഷിജു.കെ.ആര്‍ സ്വാഗതം പറഞ്ഞു. മെന്റര്‍ ടീച്ചര്‍ സിമി പി.സി നന്ദി പറഞ്ഞു. മാനന്തവാടി ബി.ആര്‍.സി യിലെ സ്‌പെഷ്യല്‍ ടീച്ചറായ മിഥുന്‍ കായിക നേതൃത്വം നല്‍കി. കമ്മന എല്‍.എല്‍.പി സ്‌കൂളിലെ മെന്റെര്‍ ടീച്ചര്‍ ആതിര പങ്കെടുത്തു. രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും സഹായ സഹകരണങ്ങളാല്‍ മാമാങ്കം മാതൃകപരമായ ആഘോഷമായി.

തൊഴിൽ മേള ജൂലൈ 17
അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും.