ഭർതൃഗൃഹങ്ങളിൽ സംഭവിക്കുന്ന എല്ലാ പരിക്കുകൾക്കും ഭർത്താവാണ് ഉത്തരവാദിയെന്ന് സുപ്രീം കോടതി.

ഭർതൃവീട്ടിൽ വെച്ച് ഭാര്യക്ക് സംഭവിക്കുന്ന ഏതൊരു പരിക്കിനും ആക്രമണത്തിനും ഭർത്താവ് ഉത്തരവാദിയാണെന്ന് സുപ്രീംകോടതി. ഏതെങ്കിലും ബന്ധുക്കൾ മൂലമാണ് പരിക്കേറ്റതെങ്കിലും പ്രാഥമിക ഉത്തരവാദിത്തം ഭർത്താവിനായിരിക്കും.

ഭാര്യയെ ആക്രമിച്ച കേസിൽ ലുധിയാന സ്വദേശി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിച്ചതായും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും ഗർഭഛിദ്രം നടത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. എന്നാൽ, താൻ അല്ല പിതാവാണ് ബാറ്റ് കൊണ്ട് മർദിച്ചത് എന്നായിരുന്നു ഭർത്താവ് വാദിച്ചത്. തുടർന്ന് കോടതി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

കേസിൽ ആരോപണവിധേയനായ ആളുടെ മൂന്നാം വിവാഹവും സ്ത്രീയുടെ രണ്ടാം വിവാഹവുമായിരുന്നു ഇത്. 2018ൽ ഇവർക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു. തന്നെ ഭർത്താവും ഭർത്താവിന്‍റെ മാതാപിതാക്കളും ചേർന്ന് മർദിക്കുന്നതായി കാണിച്ച് കഴിഞ്ഞ ജൂലൈയിലാണ് സ്ത്രീ പരാതിപ്പെട്ടത്.’നിങ്ങൾ എന്തൊരു മനുഷ്യനാണ്. നിങ്ങളാണോ പിതാവാണോ മർദിച്ചത് എന്നത് ഇവിടെ പ്രസക്തമല്ല. ഭർതൃവീട്ടിൽ വെച്ച് ഭാര്യയുടെ നേർക്കുള്ള ഏതൊരു അക്രമത്തിനും പ്രാഥമിക ഉത്തരവാദിത്തം ഭർത്താവിനാണ്’ – കോടതി പറഞ്ഞു.

മൊബൈൽ കളവ് പോയോ? അതോ മിസായോ? തിരികെ കിട്ടും, ഇതാ ഒരു പൊലീസ് മാതൃക, തിരികെ നൽകിയത് 5 ലക്ഷത്തോളം വിലയുള്ള 30 എണ്ണം

തിരുവനന്തപുരം: മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടാക്കൾ കവർന്നതോ ആയ സംഭവങ്ങളിൽ ഇനി ടെൻഷൻ വേണ്ട. കേരള പൊലീസ് ഈ ഫോണുകൾ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനൽകും. നഗരത്തിലെ ഫോർട്ട് സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിൽ മൊബൈൽ ഫോണുകൾ

അഡ്മിഷൻ കൗൺസിലിങ്‌

കൽപ്പറ്റ ഗവ. ഐടിഐയിൽ 2025 വർഷത്തെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട കൗൺസിലിങ് നാളെ (ജൂലൈ 15) രാവിലെ 9 മുതൽ സ്ഥാപനത്തിൽ നടക്കും. മെട്രിക്, നോൺ-മെട്രിക് ട്രേഡുകളിലേക്ക് ഓൺലൈനായി അപേക്ഷിച്ചവരിൽ 205 വരെ ഇൻഡക്സ്‌

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ

പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു.

കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. 18-60 നുമിടയില്‍ പ്രായമുള്ള,

തീറ്റപ്പുൽ കൃഷി പരിശീലനം

ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലായ് 30, 31 തീയ്യതികളിലായി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്കായി തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകും. പരിശീലന സമയത്ത് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ

വാക്ക്-ഇൻ-ഇന്റർവ്യൂ

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ എൻട്രി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *