മാനന്തവാടി ഗവ കോളേജിന് സമീപമുള്ള വളവിൽ കാട് കൂടി നിൽക്കുകയും നിരവധി അപകടങ്ങൾ തുടർച്ചയായി സംഭവിക്കുകയും ചെയ്‌തിരുന്നു.ഇത് അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികൾ ഉണ്ടാവാത്തതിനെ തുടർന്ന് സ്ഥലത്തെ യുവാക്കൾ ചേർന്ന് കാടു മുഴുവൻ വെട്ടിത്തെളിച്ചു. നിതിൻ, സുധീഷ്,യതികുമാർ, മിഥുൻ എന്നിവരാണ് നേതൃത്വം നൽകിയത്.

ഉരുൾ ദുരന്തം: ദുരിതാശ്വാസ നിധിയിൽ ലഭിച്ച പണം, ചെലവഴിച്ചത് എന്നീ വിവരങ്ങൾ വെബ്സൈറ്റിൽ
മുണ്ടക്കൈ -ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സമാഹരിച്ചതും ദുരന്തബാധിതരുടെ വിവിധ ആവശ്യങ്ങൾക്കായും പുനരധിവാസ പദ്ധതികൾക്കായും സർക്കാർ ചിലവഴിച്ചിട്ടുള്ള തുകയുടെ വിശദവിവരങ്ങൾ പൊതുജനങ്ങൾക്ക് www.donation.cmdrf.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്കായി പൊതുജനങ്ങൾ