പാണ്ടങ്കോട്:- റെയിൽവേ, മെഡിക്കൽ കോളേജ് പോലുള്ള വൻകിട പദ്ധതികൾ വയനാട്ടിൽ എത്തിക്കുവാൻ ശ്രമിക്കുമെന്നും തെരെഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാൽ വയനാടിന്റെ വികസന പ്രവർത്തനങ്ങൾക്കായി കച്ചകെട്ടി മുന്നിട്ടിറങ്ങുമെന്നും അഡ്വ. ടി സിദ്ദീഖ്. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ പാണ്ടങ്കോട് പ്രദേശത്ത് നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ കുടുംബ സംഗമത്തിലും പ്രചാരണ സമ്മേളനത്തിലും ജില്ലാ, മണ്ഡലം, പഞ്ചായത്ത് യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു.

കിഡ്നാപ് കേസിൽ മുൻകൂർ ജാമ്യം തേടി നടി ലക്ഷ്മി മേനോൻ; അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി
ഐ.ടി ജീവനക്കാരനെ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയില്‍.കേസിലെ മൂന്നാംപ്രതിയായ ലക്ഷ്മി മേനോൻ ഒളിവിലാണ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുൻ, അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.