ന്യൂഡല്‍ഹി: വ്യാജ നഗ്ന ചിത്രങ്ങള്‍ കാട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി സെക്സ് ചാറ്റിന് പ്രേരിപ്പിച്ച യുവാവിനെ പിടികൂടി പൊലീസ്. ഡല്‍ഹി എന്‍സിആര്‍ പ്രദേശത്താണ് സംഭവം നടന്നത്. ഇവന്റ് മാനേജരായി ജോലി ചെയ്യുന്ന ഭരത് ഖട്ടാര്‍ എന്ന ഇരുപത്തിയഞ്ചുകാരനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്.
ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ വ്യാജ നഗ്ന ചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണിപ്പെടുത്തി വീഡിയോ കോളിന് പ്രേരിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
നഗ്‌നചിത്രങ്ങള്‍ ഒഴിവാക്കണമെങ്കില്‍ സെക്‌സ് ചാറ്റിങ്ങിനും വീഡിയോ കോളിനും സഹകരിക്കണമെന്നുമാണ് ഇയാള്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടത്.ഭീഷണിയും മാനഹാനിയും ഭയന്ന് മിക്കവരും ഇത്തരം കേസുകളില്‍ പരാതി നല്‍കാറില്ലെന്നും പൊലീസ് പറഞ്ഞു.