കോവിഡ് ജാഗ്രതയില്‍ പരീക്ഷ കേന്ദ്രങ്ങൾ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ തുടങ്ങി.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ തുടങ്ങി. ജില്ലയില്‍ 88 പരീക്ഷാകേന്ദ്രങ്ങളിലായി ആകെ 11,766 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഇതില്‍ 6562 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നവരാണ്. എയ്ഡഡ് സ്‌കൂളില്‍ നിന്ന് 4560 വിദ്യാര്‍ത്ഥികളും അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് 438 വിദ്യാര്‍ത്ഥികളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് 206 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതുന്നുണ്ട്.

ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളും അധ്യാപകരും മാസ്‌ക്ക് ധരിച്ചാണ് സ്‌കൂളിലേക്ക് എത്തിയത്. ഓരോ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌കാനിംഗ് നടത്തിയാണ് പരീക്ഷ ഹാളിലേക്ക് കടത്തി വിട്ടത്. ക്ലാസ് മുറികളില്‍ പേന, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവ കൈമാറ്റംചെയ്യാന്‍ അനുവദമില്ല. കൈകഴുകുന്നതിനായി സോപ്പും വെളളവും സ്‌കൂളില്‍ സജ്ജീകരിച്ചിരുന്നു.

വ്യാഴാഴ്ച്ച രാവിലെ നടന്ന പ്ലസ് ടു സോഷ്യോളജി പരീക്ഷ ജില്ലയില്‍ 36 കേന്ദ്രങ്ങളിലാണ് നടന്നത്. ജില്ലയില്‍ 60 കേന്ദ്രങ്ങളിലായി ആകെ 10100 വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷയെഴുതുന്നത്.

ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി, എസ്.ടി വിഭാഗത്തിന് ബി.എ ഇക്കണോമിക്‌സിലും എസ്.സി, എസ്.ടി, ഒ.ബി.എച്ച് വിഭാഗകാര്‍ക്ക് എം.എ ഇക്കണോമിക്‌സ് കോഴ്‌സിലും സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യുജി/ പിജി പ്രവേശനത്തിന് രജിസ്റ്റര്‍

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പദ്ധതി മുഖേന ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കള്‍ക്ക് 50,000 മുതല്‍ മൂന്ന്

ജെ.സി.എല്‍: വയനാട് ടീം ജഴ്‌സി പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജെ.സി.എല്‍ സീസണ്‍ 3 ടൂര്‍ണമെന്റിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ ജഴ്‌സി ഇന്ത്യന്‍ വനിതാ ടീം അംഗം മിന്നുമണി പ്രകാശനം ചെയ്തു. സെപ്തംബര്‍ 12,

മഹിളാ സശാക്തീകരണ്‍ യോജന; വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന’ പദ്ധതി മുഖേന വായ്പ അനുവദിക്കുന്നതിന് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍ രഹിത

ക്രഷ് ഹെല്‍പ്പര്‍ നിയമനം

ശിശു വികസന വകുപ്പിന് കീഴിലെ വൈത്തിരി അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. വൈത്തിരി പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *