വേനല്‍കാലത്ത് ചൂടില്‍ നിന്ന് രക്ഷപ്പെടണോ, വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വേണം ശ്രദ്ധ

വേനൽക്കാലത്ത് വസ്ത്രധാരണം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചൂട് അധികം അനുഭവപ്പെടാത്ത എന്നാൽ സ്റ്റൈലിഷായ വസ്ത്രങ്ങൾ വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. കോട്ടൺ, ലിനൻ, സിൽക്ക്… ഫാബ്രിക്കുകളിൽ വേനലിൽ തിളങ്ങാനാവും.

വേനൽക്കാലത്ത് ബ്രീത്തബിൾ ഫാബ്രിക്സ് ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ അണിയുന്നതാണ് ഉത്തമം. കോട്ടൻ, ലിനൻ, സിൽക്ക് എന്നീ തുണികൾ ചർമത്തിന് ഏറെ അനുയോജ്യമാണ്. വേനൽക്കാലലത്ത് വിയർപ്പ് വളരെയധികം കൂടുതലായിരിക്കും. ഇത്തരം തുണികൾ വിയർപ്പിനെ വലിച്ചെടുക്കാനും ചർമത്തിന് ശരിയായി ശ്വസിക്കാനും സഹായിക്കും. സിന്തെറ്റിക്ക് ഫാബ്രിക്കുകൾ ചൂട് കൂടുതൽ അനുഭവപ്പെടാൻ കാരണമാകും.

ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനലിന് യോജിച്ചത്. പ്രത്യേകിച്ചും വെള്ള നിറം. ചൂട് വലിച്ചെടുക്കില്ല എന്നതാണ് കാരണം. കറുപ്പും മറ്റ് കടും നിറങ്ങളും ചൂട് വലിച്ചെടുക്കുന്നവയാണ്. ചൂട് കൂടുതൽ അനുഭവപ്പെടുകയും ചെയ്യും.

ടൈറ്റ് ഫിറ്റ് ഡ്രെസ്സുകൾ ഒഴിവാക്കാം. ചൂടുകാലത്തിന് യോജിക്കുന്നത് ലൂസ് ഡ്രസ്സുകളാണ്. ജീൻസ് പോലുള്ളവ ഒഴിവാക്കി ബെൽപാന്റസ്, റാപ്പ് പാന്റ്സ് പോലുള്ള ലൂസ് പാന്റ്സുകൾ ഉപയോഗിക്കാം. ലൂസ് അല്ലെങ്കൽ ഓവർ സൈസ് ഷർട്ടുകളും ടോപ്പുകളും ബ്ലൗസുകളും തിരഞ്ഞെടുക്കാം. ഇറുകിയ വസ്ത്രങ്ങൾ ചൂട് കൂടുന്നത് മാത്രമല്ല വിയർപ്പ് അടിഞ്ഞ് ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കാം.

സ്ലീവ്ലെസ്സും ലൂസ് സ്ലീവ് ഡ്രസ്സുകളും വേനൽക്കാലത്തിന് ഏറെ യോജിച്ചവയാണ്. വായു സഞ്ചാരം കൂടുതലുണ്ടാവും എന്നതു തന്നെ കാരണം. ചർമത്തിന് ശ്വസിക്കാനിടം കിട്ടും. ഡ്രസ്സ് കോഡ് ഉണ്ടെങ്കിൽ ഷോർട്ട് സ്ലീവുകൾ, പഫ് സ്ലീവ്, ലൂസ് സ്ലീവുകൾ എന്നിവയുള്ള വസ്ത്രം ധരിക്കാം.

സാരികളിൽ കോട്ടൺ സാരികളാണ് മികച്ചത്. മൽമൽ കോട്ടൺ, ലിനൻ, ലിനൻ മിക്സ്ഡ് കോട്ടൺ, ഖാദി എന്നിവ തിരഞ്ഞെടുക്കാം. ഇത്തരം സാരികൾ ഇപ്പോൾ ട്രെൻഡ് ലിസ്റ്റിൽ ഒന്നാമതാണ്.

ഡെനിം, ജീൻസ് എന്നിവ ഇപ്പോൾ നിത്യ ജീവിത്തിന്റെ ഭാഗമാണ്. വേനലിൽ അത്തരം വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ രാത്രിസമയങ്ങളിൽ ധരിക്കുന്നതാണ് നല്ലത്. പകൽ സമയങ്ങളിൽ ഡെനിമിന് പകരം കോട്ടൺ മിക്സായുള്ള ഇൻഡിഗോ കളക്ഷനുകൾ പരീക്ഷിക്കാം. പ്യുവർ കോട്ടൺ ഫാബ്രിക്കിലുള്ള ഇക്കത്ത് ഫാബ്രിക്കുകൾ ഉപയോഗിക്കാം.

ടീനേജ്, ചെറിയ കുട്ടികൾക്ക് ഷോർട്ട് ഡ്രെസ്സുകൾ നൽകാം സ്കർട്ട്, ട്രൗസറുകൾ എന്നിവയെല്ലാം പരീക്ഷിക്കാം. കുട്ടികൾക്ക് കോട്ടൺ വസ്ത്രങ്ങളാണ് നല്ലത്. സ്മൂത്ത് കോട്ടൺ ആണ് മികച്ചത്. സ്ലീവ് ലെസ്സ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ലെഗ്ഗിനുകൾ, ടൈറ്റ് ഫിറ്റായ വസ്ത്രങ്ങൾ എന്നിവ വേനലിൽ ഒഴിവാക്കാം. നമുക്ക് കംഫർട്ടബിളായ കാലാവസ്ഥയ്ക്ക് യോജിക്കുന്ന വസ്ത്രങ്ങളാണ് നല്ലത്.

പുരുന്മാർക്ക് പാന്റ്സിൽ ഡെനിം ഒഴിവാക്കാം. ലിനൻ ഷർട്ടുകൾ ഉപയോഗിക്കാം. ഒഫിഷ്യൽ എക്സിക്യൂട്ടീവ് ലുക്ക് നൽകും. ലിനൻ പാന്റ്സ്, ലൈറ്റ് വെയിറ്റ് ഡെനിം എന്നിവ തിരഞ്ഞെടുക്കാം. ഷോർട്ട് സ്ലീവുകൾ ധരിക്കുന്നതാണ് നല്ലത്. കോട്ടൺ ടീ ഷർട്ടുകളും നല്ലതാണ്. പാർട്ടി വെയറുകളായി കോട്ടൺ കുർത്തകൾ ധരിക്കാം. ഇളം നിറങ്ങളാണ് മികച്ചത്. ഷൂ ധരിക്കുമ്പോൾ ലെതർ ഷൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785

അധ്യാപക നിയമനം

ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍)/ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ പ്രവര്‍ത്തിപരിചയം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താംക്ലാസാണ്

മെഡിക്കല്‍ ഓഫീസര്‍നിയമനം

ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി. എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍

ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് നടത്താന്‍ താത്പര്യമുള്ള (എ.എല്‍.എസ് ആന്‍ഡ് ബി.എല്‍. എസ്)അംഗീകൃത ഏജന്‍സികള്‍, വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ഓഗസ്റ്റ് ഏഴ്

റൂസ കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

മാനന്തവാടി ഗവ കോളജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന ഗവ മോഡൽ ഡിഗ്രി കോളേജിലെ എഫ്. വൈ.യു.ജി.പി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ബി.എ മലയാളം, ബി.എ ഇംഗ്ലീഷ് ഭാഷ സാഹിത്യം, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്‌സ് ആൻഡ് റിമോട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.