കോവിഡ് പശ്ചാത്തലത്തിൽ ബസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്ന് ബസുടമകൾ. നിന്ന് യാത്ര ചെയ്യരുതെന്ന് സർക്കാർ നിർബന്ധം പിടിച്ചാൽ സർവ്വീസുകൾ നിർത്തി വെക്കുമെന്നും ബസുടമകൾ പറഞ്ഞു
കോവിഡിന്‍റെ രണ്ടാം തരംഗം കണക്കിലെടുത്ത് ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ പാടില്ലെന്ന സർക്കാർ നിർദേശം അപ്രായോഗികമാണെന്നും, യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ സംഘര്‍ഷങ്ങൾക്ക് ഈ തീരുമാനം വഴിവെക്കുമെന്നും ബസുടമകൾ പറയുന്നു. നിന്ന് യാത്ര ചെയ്യാൻ പാടില്ലെന്ന നിർദേശം അടിച്ചേൽപ്പിച്ചാൽ സർവ്വീസ് നിർത്തിവെക്കുമെന്നും ബസുടമകൾ പറയുന്നു.
കോവിഡ് ബാധിച്ചവർ ബസിൽ നിന്നു യാത്ര ചെയ്താൽ തുമ്മുകയോ, ചുമക്കുകയോ ചെയ്തൽ രോഗവ്യാപനം വർധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ. ബസിൽ ഉൾപ്പടെ വരും ദിവസങ്ങളിൽ പൊലീസ് പരിശോധന നടത്തിയേക്കും.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ