പുകപരിശോധന സിർട്ടിഫിക്കറ്റ് നിർബന്ധം: പരിശോധന കർശനമാക്കി

മോട്ടോർവാഹനവകുപ്പിന്റെ ഹരിത ബോധവത്കരണ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. കേരളത്തിലെ അന്തരീക്ഷവായുനിലവാരം ഉയർത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാനസർക്കാരിന് നൽകിയ നിർദേശപ്രകാരമാണ് നടപടി.

ഉയർന്നതോതിൽ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ട്രൈബ്യൂണൽ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ഹരിത ബോധവത്കരണം എന്നപേരിലാണ് മോട്ടോർവാഹനവകുപ്പ് ഏപ്രിൽ മുപ്പതുവരെ തുടരുന്ന കർശനപരിശോധന ആരംഭിച്ചത്.

മേയ് മുതൽ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന സംസ്ഥാനത്ത് തുടരും. എല്ലാ വാഹനങ്ങളിലും, സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ പരിശോധിച്ച പുകസർട്ടിഫിക്കറ്റ് നിർബന്ധമായും ഉണ്ടാകണമെന്നാണ് മോട്ടോർവാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.

മോട്ടോർവാഹനചട്ടം ലംഘിക്കപ്പെട്ടാൽ ആദ്യതവണ 2000 രൂപ പിഴയോ മൂന്നുമാസം തടവോ ഇത് രണ്ടുംകൂടിയോ ശിക്ഷിക്കാം. ഇതിനൊപ്പം മൂന്നുമാസംവരെ ലൈസൻസിന് അയോഗ്യതയും വരാം. കുറ്റം ആവർത്തിച്ചാൽ പതിനായിരം രൂപ പിഴയോ ആറ് മാസം തടവോ രണ്ടുംകൂടിയോ ലഭിക്കാം.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.