സംസ്ഥാനത്ത് ഇന്നും നാളെയുമായി നടത്തുന്ന കൂട്ട പരിശോധനയുടെ ഫലമായിരോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്ന് കോര്‍ കമ്മറ്റിയോഗത്തിലെ വിലയിരുത്തല്‍.
ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്കി.മൂന്ന് ലക്ഷത്തോളം പേരില്‍ പരിശോധന നടത്താനാണ് തീരുമാനം. ഇതിന്റെ ഫലങ്ങള്‍ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് കൊവിഡ് കോര്‍ കമ്മറ്റി യോഗത്തിലെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാക്സീന് ക്ഷാമം തുടരുന്നതിനിടെ 5.5 ലക്ഷം വാക്സീന് കേന്ദ്രത്തില്‍ നിന്നും ഇന്ന് ലഭ്യമാകുമെന്നതാണ് പ്രതീക്ഷ നല്‍കുന്നത്.
കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്നിനാണ് യോഗം. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പൊലീസ് മേധാവിയും പങ്കെടുക്കും. സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ക്ക് യോഗം രൂപം നല്‍കും.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ