മാനന്തവാടി :- ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയിൽ വലയുമ്പോഴും വാക്‌സിൻ കച്ചവട മനോഭാവത്തോടെ അവതരിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ പ്രതിഷേധാർഹമെന്ന് കെസിവൈഎം. ഇത് ജനങ്ങളോട് ഉള്ള വെല്ലുവിളിയാണെന്നും മേഖല സമിതി അഭിപ്രായപ്പെട്ടു. എന്നാൽ കേരള സർക്കാർ നയം അഭിനന്ദനാർഹം ആണ്.രാജ്യത്ത് ജനങ്ങൾ കൊറോണയിൽ നിന്ന് രക്ഷനേടാൻ വാക്‌സിനു വേണ്ടി നെട്ടോട്ടം ഓടുമ്പോൾ കച്ചവട മനോഭാവത്തോടെ കേന്ദ്ര സർക്കാർ ജനങ്ങളെ സമീപിക്കരുത് എന്നും മേഖല സമിതി അഭിപ്രായപ്പെട്ടു. അതോടൊപ്പം ഇപ്പോൾ ഉയർന്നു നിൽക്കുന്ന ഓക്സിജൻ ക്ഷാമവും കണക്കിൽ എടുത്ത് രാജ്യത്തെ പ്രതിസന്ധിയിൽ വീഴ്ത്താതെ വേണ്ട ക്രമീകരണങ്ങൾ ചെയ്യുവാൻ ശ്രമിക്കണം എന്നും മേഖല ഭാരവാഹികളായ അഷ്ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ, ലിഞ്ചു കുരിശുമൂട്ടിൽ, ജോബിഷ് ജോസ് പന്നികുത്തിമാക്കൽ, രൂപത കോർഡിനേറ്റർ ജിജിന കറുത്തേടത്ത്, അതുൽ വള്ളികാവുങ്ങൽ, നിഖിൽ പള്ളിപ്പാടം, ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയടാൻ, അനിമേറ്റർ സി. ദിവ്യ ജോസഫ് OSA, ലിൻഷ ആയാനിക്കാട്ട്, ലിന്റോ പടിഞ്ഞാറേൽ, ജോബിൻ അരക്കുന്നേൽ, പ്രിൻസ് പാലമറ്റം എന്നിവർ അഭിപ്രായപ്പെട്ടു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ