അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി.നായർ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ നായർ ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. അത്തപ്പൂക്കള മത്സരം, ഉറിയടി മത്സരം, വടംവലി, സുന്ദരിക്ക് പൊട്ടുതൊടൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ,ലെമൺ സ്പുൺ റൈസ്, തുടങ്ങിയ ഒട്ടനവധി കലാപരിപാടികൾ നടത്തുകയുണ്ടായി. ക്ലബ്ബിലെ മെമ്പർമാർ പരിപാടികൾക്ക് നേതൃത്വം നൽകി. സന്തോഷ് കുമാർ സ്വാഗതവും ജിനീഷ്. ടി നന്ദിയും പറഞ്ഞു.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






