മിനിസ്ക്രീന്‍ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായ തന്വി വിവാഹിതയാകുന്നു. ദുബായില്‍ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് താരത്തിന്റെ പങ്കാളി. ദുബായില്‍ വച്ചായിരുന്നു എന്‍കേജ്മെന്റ് ചടങ്ങുകള്‍. തന്റെ സ്പെഷ്യല്‍ ദിവസത്തെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് തന്വി തന്നെയാണ് ഇക്കാര്യം ആരാധകരോടായി അറിയിച്ചത്.
പരസ്പരം, മൂന്നുമണി, ഭദ്ര, രാത്രിമഴ തുടങ്ങിയവയായിരുന്നു താരത്തിന്റെ ശ്രദ്ധേയമായ പരമ്ബരകള്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായ സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഹാസ്യ പരിപാടിയിലും താരം സാന്നിധ്യമായിരുന്നു. കാസര്‍കോട്ടു കാരിയായ താരം സീരിയലുകളില്‍ നിറസാന്നിധ്യമാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള തന്‍വിയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്.
ഞാന്‍ ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ ‘യെസ്’, ഒടുവില്‍ കാര്യങ്ങള്‍ ഔദ്യോഗികമാകുന്നു..’- എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഈ വരികളില്‍ നിന്നു തന്നെ ഇരുവരുടെയും പ്രണയം അറിയാമെന്നാണ് പ്രേക്ഷകരുടെ കമന്റുകള്‍. താന്റെ എന്‍കേജ്മെന്റ് കഴിഞ്ഞെന്ന് അറിയിക്കുന്ന ഒരു പോസ്റ്റിന് പിന്നാലെയാണ് തന്വി പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.