ജില്ലയില്‍ കോവിഡ് അതിവ്യാപനത്തിലും പ്രോട്ടോക്കോള്‍ പാലിക്കാതെ നിയമ ലംഘനം നടത്തിയതിന് 282 പേര്‍ക്കെതിരെ കേസെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ അടക്കമുള്ളവര്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. ശരിയായ രീതിയില്‍ മുഖാവരണം ധരിക്കാത്ത 207 പേര്‍ക്കെതിരെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത 13 ഷോപ്പുകള്‍ക്കെതിരെയും നടപടിയെടുത്തു. പൊതു വഴിയില്‍ അലക്ഷ്യമായി തുപ്പിയ 6 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 2 ഷോപ്പുകള്‍ക്കെതിരെയും , നിയമം ലംഘിച്ച പൊതുഗതാഗതം നടത്തിയ വാഹന ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഷോപ്പുകളില്‍ മുഖാവരണം ധരിക്കാതെയും സാനിറ്റെസര്‍ ഉപയോഗിക്കാതെയും ജോലി ചെയ്ത 5 പേര്‍ക്കെതിരെയും നടപടിയെടുത്തു. ആള്‍ക്കൂട്ടത്തില്‍ മാസ്‌ക് ധരിക്കാതെ ഇടപെഴകിയ 48 പേര്‍ക്കെതിരെയും ഇന്ന് നടപടിയെടുത്തു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ