ആർത്തവ സമയത്ത് കോവിഡ് വാക്സിൻ സ്വികരിക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമോ..? ഡോക്ടറുടെ പ്രതികരണം…

കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ വാക്‌സിന്‍ സ്വീകരിക്കരുതെന്നും, ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു സന്ദേശം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ഡോ ഷിംന അസീസ്.

ഇത്തരം പ്രചാരണങ്ങള്‍ സത്യമല്ലെന്നും കിംവദന്തികളില്‍ വഞ്ചിതരാകാതിരിക്കണമെന്നും ഡോക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.വാക്‌സിനേഷനും, ആര്‍ത്തവ തീയതികളുമായി ബന്ധമില്ലെന്നും, എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പിരീഡ്‌സിന്‌ അഞ്ച്‌ ദിവസം മുന്‍പോ ശേഷമോ കോവിഡ്‌ വാക്‌സിനേഷന്‍ എടുക്കരുതെന്ന്‌ പുതിയ ‘വാട്ട്‌സ്‌ആപ്പ് സര്‍വ്വകലാശാല പഠനങ്ങള്‍’ സൂചിപ്പിക്കുന്നത്. ആ ദിവസങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രതിരോധശേഷി കുറവായിരിക്കുമത്രേ. കൊള്ളാല്ലോ കളി ! പതിനെട്ട്‌ വയസ്സ്‌ മുതല്‍ 45 വയസ്സ്‌ വരെയുള്ളവരെക്കൂടി മെയ്‌ ഒന്ന്‌ മുതല്‍ വാക്‌സിനേഷന്‍ ഗുണഭോക്‌താക്കളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ ഈ ഐറ്റം റിലീസായിരിക്കുന്നത്‌.

അപ്പോള്‍ ഇത്‌ സത്യമല്ലേ..?
സത്യമല്ല…!
ഒന്നോര്‍ത്ത്‌ നോക്കൂ, ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ ലഭിച്ചത്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്‌. അവരില്‍ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീര്‍ച്ചയായും ആര്‍ത്തവമുള്ള സ്‌ത്രീകളും അവരില്‍ ഉള്‍പ്പെടുന്നു. ആര്‍ത്തവം കൊണ്ട്‌ പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കില്‍ അന്ന്‌ വാക്‌സിനേഷന്‍ കൊണ്ട്‌ ഏറ്റവും വലിയ രീതിയില്‍ ജീവന്‌ ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവര്‍ത്തകകള്‍ ആണ്‌, തൊട്ട്‌ പിറകേ വാക്‌സിനേഷന്‍ ലഭിച്ച മുന്‍നിരപോരാളികളാണ്‌.

രോഗാണുവുമായി നേരിട്ടുള്ള സബര്‍ക്കം അത്ര മേല്‍ വരാത്ത സാധാരണക്കാരെ മാസത്തില്‍ ചുരുങ്ങിയത്‌ പതിനഞ്ച്‌ ദിവസം വാക്‌സിനേഷനില്‍ നിന്ന്‌ അകറ്റി നിര്‍ത്തുകയെന്നത്‌ മാത്രമാണ്‌ ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം.
കിംവദന്തികളില്‍ വഞ്ചിതരാകാതിരിക്കുക. വാക്‌സിനേഷനും നിങ്ങളുടെ ആര്‍ത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല. യഥാസമയം കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കുക, മാസ്‌ക്‌ കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ കൂടെക്കൂടെ വൃത്തിയാക്കുക.
അടിസ്‌ഥാനമില്ലാത്ത സോഷ്യല്‍ മീഡിയ കുപ്രചരണങ്ങളോടും കൂടി പ്രതിരോധം തേടുക.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം; ചോദ്യങ്ങള്‍ കടുക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും.

മോളിവുഡിന്റെ ആദ്യ 300 കോടി, ഒരു സംശയവും വേണ്ട’; ലോക ചാപ്റ്റർ 1: ചന്ദ്രയെ കുറിച്ച് തിയറ്ററുടമ

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിരുന്നൊരുക്കി മുന്നേറുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ബോക്സ് ഓഫീസിൽ അടക്കം റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുന്ന ലോക ഇതുവരെ 216 കോടി രൂപ ആ​ഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. മലയാള

ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി.നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ

മെഹറ സനയെ ആദരിച്ചു.

മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി.എസ് ബിരുദം നേടിയ മെഹറ സെനയെ കെൻയു റിയു കരാത്തേയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി

കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം; കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു: ദാരുണ സംഭവം കൊല്ലത്ത്

കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.