ഇന്ത്യയ്ക്ക് 135 കോടിയുടെ സഹായവുമായി ഗൂഗിള്‍; രാജ്യത്തിന്റെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നെന്ന് സുന്ദര്‍ പിച്ചെ

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിള്‍. ഓക്സിജനും പരിശോധന കിറ്റുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ അടിയന്തര സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്ത്യയിലെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നെന്നും 135 കോടി രൂപ ഇന്ത്യയ്ക്ക് അടിയന്തരസഹായം നല്‍കുമെന്നുമായിരുന്നു സുന്ദര്‍ പിച്ചെ ട്വിറ്ററിലൂടെ അറിയിച്ചത്.

സംഭാവനയില്‍ ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ ഗൂഗിള്‍ ഡോട്ട് ഓര്‍ഗില്‍ നിന്നുള്ള 20 കോടിയുടെ രണ്ട് ഗ്രാന്റുകളും ഉള്‍പ്പെടുന്നുണ്ട്. ഗൂഗിള്‍ ജീവനക്കാര്‍ ക്യാമ്പയിനിലൂടെ നല്‍കിയ സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 3.7 കോടി രൂപയാണ് 900 ഗൂഗിള്‍ ജീവനക്കാര്‍ സംഭാവന ചെയ്തത്.

‘പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ ദൈനംദിന ചെലവുകള്‍ക്കായി പണം സഹായം നല്‍കുക എന്നതാണ് ആദ്യത്തെ ഉദ്യമം. യുണിസെഫ് വഴി ഓക്സിജനും പരിശോധന ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കുക എന്നതാണ് രണ്ടാമത്തെ ദൗത്യം,’ ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപ്ത പറഞ്ഞു.

മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും കൊവിഡില്‍ വലയുന്ന ഇന്ത്യക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണ്. ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ടുവന്ന അമേരിക്കയോട് നന്ദിയുണ്ടെന്നും നാദെല്ല കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നും മൈക്രോ സോഫ്റ്റ് തങ്ങളുടെ സാങ്കേതികവിദ്യയും വിഭവങ്ങളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കും. ക്രിട്ടിക്കല്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായിക്കുമെന്നും നദെല്ല പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊവിഡില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇന്ത്യയ്ക്ക് സഹായവുമായി ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. യു.എസ്, സൗദി അറേബ്യ, യു.എ.ഇ, യു.കെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം മെഡിക്കല്‍ ഉപകരണങ്ങളടക്കമുള്ള അടിയന്തര സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആദ്യമായി രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു.

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍

ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം

നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു

തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ വിടവാങ്ങുന്നു, ഇനി വരുന്നത് ലാ നിന, രാജ്യം തണുത്ത് വിറക്കുമെന്ന് മുന്നറിയിപ്പ്

ഈ വർഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ലാനിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 71%

മൂന്നാം വാരം 226 ലേറ്റ് നൈറ്റ് ഷോസ്! വീണ്ടും ചരിത്രം കുറിച്ച് കല്യാണി പ്രിയദര്‍ശന്റെ ‘ലോക’

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് ദുൽഖറിറെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോൾ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക

മൊതക്കരയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു.

മൊതക്കര: പ്രതിഭ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ് സി. എം. അനിൽ കുമാർ പതാക ഉയർത്തി. സെക്രട്ടറി ജയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സംരക്ഷണ സദസ്സ് വയനാട് ജില്ലാ

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.