കൊവിഡ് വ്യാപനം; എട്ട് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ദില്ലി: രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. വൈറസ് മാരകമായതിനാൽ തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാൽ നല്ലത്. രോ​ഗലക്ഷണം കണ്ടാൽ അപ്പോൾ തന്നെ സ്വയം നിരീക്ഷണത്തിലേക്ക് മാറണം. അതിനായി പരിശോധന ഫലം വരാൻ കാത്തിരിക്കരുത് എന്നും ആരോ​ഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആശുപത്രികളിൽ എന്ത് സജ്ജീകരണമൊരുക്കിയിട്ടും കാര്യമില്ല. ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഓക്സിജൻ ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ ഓക്സിജൻ ഉത്പാദന ടാങ്കുകൾ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്നുണ്ട്. നിലവിലെ ഓക്സിജൻ വിതരണം മെഡിക്കൽ ആവശ്യത്തിന് മാത്രമാണ്. റെയിൽവേ ഓക്സിജൻ എക്സ്പ്രസുകളുടെ സർവീസ് തുടങ്ങിയിട്ടുണ്ട്.

കേരളത്തിലെയും രോഗവ്യാപനം ആശങ്കാ ജനകമാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക,രാജസ്ഥാൻ. ഛത്തീസ്​ഗഡ്, ​ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് ആശങ്ക വർധിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. ഒരു ലക്ഷത്തിലധികം പേർ ഇവിടങ്ങളിലൊക്കെ ചികിത്സയിലുണ്ട്. രോഗബാധിതരിൽ 15% പേർക്കാണ് ഗുരുതര ലക്ഷണങ്ങൾ കാണുന്നത്. നേരിയ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ ചികിത്സ തുടരണം. ആർത്തവ ദിനങ്ങൾക്കിടയും കൊവിഡ് വാക്സീൻ സ്വീകരിക്കാം. ഇക്കാര്യത്തിൽ നിരവധി പേർ സംശയം ഉന്നയിക്കുന്നുണ്ടെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ പറഞ്ഞു. ആർത്തവത്തിൻ്റെ പേരിൽ വാക്സിനേഷൻ നീട്ടിവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിൽ ആരെങ്കിലും കൊവിഡ് പോസിറ്റിവായാൽ മറ്റ് അംഗങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണം. ആരും വീടിന് പുറത്ത് പോകരുത്. ആരേയും വീട്ടിലേക്ക് ക്ഷണിക്കരുത്. ആർക്കും അമിത ആശങ്ക വേണ്ട. ചെറിയ വിഭാഗത്തെ മാത്രമാണ് രോഗം ഇപ്പോൾ ഗുരുതരമായി ബാധിച്ചിരിക്കുന്നതെന്നും ആരോ​ഗ്യമന്ത്രാലയം സംയുക്തവാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

രാജ്യത്ത് പ്രതിദിന കൊവിഡ് വർധന മൂന്നര ലക്ഷം പിന്നിട്ട അവസ്ഥയാണുള്ളത്. 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 2812 മരണം കൂടി ഈ സമയത്തിനുള്ളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവിൽ 28,13,658 പേർ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം രോഗമുക്തിനിരക്ക് വീണ്ടും താണു. നിലവിൽ 83.05 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടാം തരംഗത്തിന് തൊട്ട് മുമ്പ് ഇത് 96 ശതമാനമായിരുന്നു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.