കൊവിഡിനെ നേരിടാന്‍ പി എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ സംഭാവന ചെയ്ത് പാറ്റ് കമിന്‍സ്

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് സംഹാര താണ്ഡവമാടുന്നതിനിടെ പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50000 ഡോളര്‍ സംഭാവന ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഓസ്ട്രേലിയന്‍ താരം പാറ്റ് കമിന്‍സ്. ഇന്ത്യന്‍ ആശുപത്രികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാക്കുന്നതിനാണ് പി എം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമിന്‍സ് വ്യക്തമാക്കി.

ഇന്ത്യയെയും ഇന്ത്യക്കാരെയും എനിക്ക് ഒരുപാടിഷ്ടമാണ്. ലോകത്തേറ്റവും സ്നേഹത്തോടും കരുണയോടും പെരുമാറുന്നവരാണ് ഈ രാജ്യത്തുകാര്‍. ഈ രാജ്യത്തുള്ളവര്‍ വലിയൊരു മഹാമാരിക്ക് മുമ്പില്‍ പകച്ചു നില്‍ക്കുമ്പോള്‍ ഐപിഎല്‍ നടത്തുന്നത് ഉചിതമാണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കൊവിഡിന്‍റെയും ലോക് ഡൗണിന്‍റെയുമെല്ലാം സമ്മര്‍ദ്ദത്തില്‍ കഴിയുന്ന വലിയൊരു ജനവിഭാഗത്തിന് കുറച്ചുനേരത്തേക്ക് എങ്കിലും സന്തോഷിക്കാനുള്ള വക നല്‍കാന്‍ ഐപിഎല്ലിന് ആവുന്നുണ്ടെന്ന് കാണാതിരിക്കരുത്.

കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് ലക്ഷക്കണക്കിനാളുകളെ സ്വാധീനിക്കാനാവുമെന്ന് അറിയാം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് ഇന്ത്യന്‍ ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിലേക്കായി ഞാന്‍ ചെറിയൊരു തുക സംഭാവന നല്‍കി തുടക്കമിടുകയാണ്. എന്‍റെ സഹതാരങ്ങളോടും തങ്ങളാല്‍ കഴിയുന്നത് സംഭാവന ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഈ സമയം നിസഹായരായി ഇരിക്കുക എന്നത് എളുപ്പമാണ്. എന്നാല്‍ അങ്ങനെ ചെയ്യാതെ നമ്മുടെ എല്ലാ വികാരങ്ങളെയും പ്രവര്‍ത്തിയിലൂടെ പ്രതിഫലിപ്പിച്ചാല്‍ അത് ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ വെളിച്ചമാകും. എനിക്കറിയാം, വലിയൊരു മഹാമാരിയെ നേരിടാന്‍ ഞാന്‍ സംഭാവന ചെയ്യുന്നത് ചെറിയൊരു തുകയാണെന്ന്, പക്ഷെ അത് ആരുടെയെങ്കിലും ജീവിതത്തില്‍ മാറ്റമുണ്ടാക്കുമെന്നാണ് എന്‍റെ പ്രതീക്ഷ-കമിന്‍സ് കുറിച്ചു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.