കൽപ്പറ്റ: നബാർഡിന് കീഴിൽ വയനാട്ടിൽ പ്രവർത്തിക്കുന്ന ഉൽപാദക കമ്പനികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നടത്തുന്ന ഓണ ചന്തകൾ നാളെ മുതൽ പ്രവർത്തനമാരംഭിക്കും. 30 വരെ വയനാട്ടിലെ എട്ട് സ്ഥലങ്ങളിൽ ഓണ വിപണി ഉണ്ടാകുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂളിന് സമീപം കൽപ്പറ്റ നഗരഭയുടെ ബസ് വെയിറ്റിംഗ് ഷെഡിനോട് ചേർന്നാണ് വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് ജില്ലാ തല ഓണ ചന്ത പ്രവർത്തിക്കുക. കൽപ്പറ്റ നഗര സഭയിൽ തന്നെ സർവ്വീസ് ബാങ്കിന് സമീപം സൂര്യ കോംപ്ലക്സിൽ വാംപ്കോ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ഒരു ചന്ത കൂടി പ്രവർത്തിക്കും.
മാനന്തവാടി ബസ് സ്റ്റാൻഡിന് സമീപം വേ ഫാം പ്രൊഡ്യുസർ
കമ്പനി ഇക്കോ ഷോപ്പിനോടനുബന്ധിച്ചുംബത്തേരി നഗരത്തിൽ ശ്രേയസ് ട്രൈബൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലും പുൽപ്പള്ളി ടൗണിൽ വാസ്പ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലും പുൽപ്പള്ളി മൂഴിമലയിൽ ലോഗ എഫ്പിഒയുടെ നേതൃത്വത്തിലും പെരിക്കല്ലൂരിൽ ഭൂമിക കാർഷികോൽപാദക കമ്പനിയും ഓണ വിപണി നടത്തും.
അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ , വയനാടിന്റെ തനത് ഉൽപ്പന്നങ്ങൾ എന്നിവ ഓണ ചന്തയിലുണ്ടാകും.
എഫ്. പി.ഒ. ഓണ വിപണിയുടെ ഉദ്ഘാടനവും
പ്രൊഡക്ട് ലോഞ്ചിംഗും നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ ഓൺ ലൈൻ വഴി നിർവഹിക്കും. ജില്ലാ മാനേജർ വി.ജിഷ അധ്യക്ഷത വഹിക്കും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സജി മോൻ മുഖ്യാതിഥിയായിരിക്കും.
ഓണ വിപണിയിൽ മുൻകൂട്ടി സാധനങ്ങൾ ബുക്ക് ചെയ്യാൻ
www.waywin.co.in,
www.foodcare.in,
www.nexztore.in,
www.kerala.shopping
എന്നീ പോർട്ടലുകളിൽ
ഓൺലൈൻ സംവിധാനവും
ഡിജിറ്റൽ പേയ്മെന്റ് സംവിധാനവും
ഒരുക്കിയിട്ടുണ്ടന്ന് പത്ര സമ്മേളനത്തിൽ പങ്കെടുത്ത എം.കെ. ദേവസ്യ , കെ. രാജേഷ് എന്നിവർ പറഞ്ഞു.