ജില്ലയിലേക്കുള്ള അന്തര്‍ സംസ്ഥാനപാതകൾ ഉടന്‍ തുറക്കാൻ സാധ്യത.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാതകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്.കോവിഡ് പശ്ചാത്തലത്തില്‍ മുത്തങ്ങ വഴി മാത്രമാണ് ഇപ്പോള്‍ യാത്ര അനുവദിക്കുന്നത്.
രാജ്യത്തെ അണ്‍ലോക്ക് പ്രക്രിയയുടെ ഭാഗമായി അന്തര്‍ സംസ്ഥാന പാതകളും ചരക്കുഗതാഗതവും തടസ്സപ്പെടുത്തരുതെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഇന്നലെ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിൽ വയനാട്ടിലേക്ക് ബാവലി, തോല്‍പ്പെട്ടി ഉള്‍പ്പെടെയുള്ള മറ്റ് ചെക്ക് പോസ്റ്റുകള്‍ വഴി യാത്രക്കാരെ കടത്തിവിടുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശത്തോടെ മുഴുവന്‍ യാത്രവിലക്കുകളും നീക്കം ചെയ്യേണ്ടതായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിൽ നിന്നും നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക്
ഇത് സംബന്ധിച്ച് നാളെ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ചില സംസ്ഥാന സര്‍ക്കാരുകളും പ്രദേശിക ഭരണകൂടങ്ങളും ഇപ്പോഴും വിലക്കുകള്‍ തുടരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതായാണ് കേന്ദ്രത്തിന്റെ വിശദീകരണം.ഇത്തരം വിലക്കുകള്‍ വിതരണ ശൃഖലക്കും സാമ്പത്തിക തൊഴില്‍ തടസ്സത്തിനും കാരണമാവുമെന്നും ഇത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമങ്ങളിലെ മാനദണ്ഡങ്ങള്‍ക്ക് ലംഘനമാണെന്നാണ് നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിലവില്‍ സര്‍ക്കാര്‍ യാത്രാനുമതിയോടുകൂടി മുത്തങ്ങ വഴിമാത്രമാണ് യാത്രക്കാരെ കടത്തിവിടുന്നത്.

എല്ലാവരുടെയും ഫോണിലുണ്ട് ബാറ്ററി പെട്ടെന്ന് തീര്‍ക്കുന്ന ചില ജനപ്രിയ ആപ്പുകള്‍

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് തീര്‍ന്നുപോകുന്നത്. കുറച്ചധികം സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴോ,യാത്ര ചെയ്യുന്നതിനിടയിലോ ഒക്കെ ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോകാറുണ്ട്. യുകെയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് കമ്പനിയായ

ലഘുസമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്കുകൾ ഇങ്ങനെ; പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപകർക്ക് അറിയാൻ

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ. 2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലേക്കുള്ള (2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ) പലിശ നിരക്കുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബർ-ഡിസംബർ

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി

പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ

സംസ്ഥാനത്ത് 2365 കോടി വകയിരുത്തി കേര പദ്ധതി നടപ്പാക്കും: മന്ത്രി പി. പ്രസാദ്

കാലാവസ്ഥാനുസൃതവും സുസ്ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന–കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. അമ്പലവയൽ

കാക്കവയൽ സുധിക്കവലയിൽ വാഹനാപകടം

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്‌റ്റിലും മറ്റൊരു വാഹനത്തിലും ഇടിച്ചാണ് അപകടം. കോഴിക്കോട് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല Facebook Twitter WhatsApp

പുൽപ്പള്ളിയിൽ ഗതാഗത നിയന്ത്രണം

പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ നാളെ വൈകീട്ട് 4 മണി മുതൽ 5 മണി വരെ ഗതാഗത നിയന്ത്രണം. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.