ജില്ലയിലെ നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളുടെയും ഗ്രന്ഥശാലകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കോവിഡ് വാക്സിനേഷന് രജിസ്ട്രേഷന് സംബന്ധിച്ച സംശയനിവാരണത്തിനു വേണ്ടി രജിസ്ട്രേഷന് ഹെല്‍പ്പ് ഡെസ്ക്കുകള്‍ക്ക് തുടക്കം. ഇതിനായി ക്ലബ്ബുകള്‍ സന്നദ്ധരാവണമെന്ന് നെഹ്റു യുവ കേന്ദ്ര യു എന്‍ വി ജില്ലാ യൂത്ത് ഓഫീസര്‍ ആര്. എസ്. ഹരി അറിയിച്ചു. നിലവില്‍ ചില സന്നദ്ധ സംഘടനകള്‍ ഹെല്പ് ഡെസ്കിന് തുടക്കം കുറിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9074674969 എന്നീ നമ്പറില്‍ ബന്ധപ്പെടാം.

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.
രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3